തിരുവനന്തപുരം: പരിശോധനയെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടി വി ന്യൂസ് ഡെസ്കില്‍ പൊലീസ് നടത്തിയ കടന്നുകയറ്റത്തെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടില്ലെന്നും എല്ലാം ഒരു കെട്ടിടത്തിലല്ലേ പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.'മാധ്യമസ്ഥാപനവും മെസിയെ കൊണ്ടുവരാമെന്ന് പറയുന്ന കമ്പനിയുമെല്ലാം ഒരിടത്തല്ലേ പ്രവര്‍ത്തിക്കുന്നത്. അവിടെ രേഖകള്‍ പരിശോധിക്കാന്‍ പൊലീസിന് പോകേണ്ടി വരും. കേസ് അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് എസ്ഐടിയാണ്' എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'നിയമപരമായ കാര്യങ്ങളാണ്. പത്രസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല. കേസ് അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് എസ്ഐടിയാണ്. നിയമവിരുദ്ധമായ നടപടി ഉണ്ടായെങ്കില്‍ പരിശോധിക്കും', രമേശ് ചെന്നിത്തല പറഞ്ഞു.
മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ കമ്പനിയും മാധ്യമവും ഒരു സ്ഥലത്ത് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പരിശോധിക്കാന്‍ പൊലീസിന് അവിടെ പോകേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പൊലീസ് നടപടിയെ ന്യായീകരിച്ചു.
എസ്ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടാറില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസവും ആഭ്യന്തരമന്ത്രി പറഞ്ഞത്.
ഇന്നലെ പുലർച്ചയോടെയായിരുന്നു ഒരു സംഘം പൊലീസുകാര്‍ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയും ചെയ്തത്. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചത്. പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണുകളായിരുന്നു പിടിച്ചുവെച്ചത്.
Content Highlights: Ramesh Chennithala defended the police search at the Reporter TV news desk, saying the SIT action was conducted according to law