പ്രസവത്തിനിടെ നവജാതശിശു മരിച്ചു; സംഭവം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍

സിസേറിയന്‍ വൈകിയതാണ് മരണകാരണമെന്ന് ബിജേഷ് ആരോപിച്ചു

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. കണ്ണൂർ പേരാവൂര്‍ സ്വദേശികളായ ശ്രീജ-ബിജേഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സിസേറിയന്‍ വൈകിയതാണ് മരണകാരണമെന്ന് ബിജേഷ് ആരോപിച്ചു.

എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്നും എംബ്രിയോ പ്ലാസന്‍റാ എന്ന അവസ്ഥയാണ് മരണകാരണമെന്നും ആശുപത്രിയിലെ ഡോക്ടര്‍ വിശദീകരിച്ചു. ഗര്‍ഭപാത്രത്തില്‍വെച്ച് കുഞ്ഞും മറുപിളളയും വേര്‍പ്പെട്ടെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.

Content Highlights: Newborn passed passed away during delivery in thalassery general hospital

To advertise here,contact us