അലപ്പുഴ: ആലപ്പുഴയില്‍ കെഎസ്യു-എംഎസ്എഫ് യൂണിയന് ഭാരവാഹികള്‍ കബളിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. വീടു വെച്ചു നല്‍കാമെന്ന വാഗ്ദാനത്തില്‍ കബളിപ്പിക്കപ്പെട്ടു എന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. ഇങ്ങനെ വാഗ്ദാനം ലഭിച്ചതിനാല്‍ സ്വര്‍ണ്ണം വിറ്റും കടം വാങ്ങിയും ഭൂമി വാങ്ങിയിരുന്നു. ലൈഫില്‍ അപേക്ഷ നല്‍കിയെങ്കിലും അത് പിന്‍വലിക്കാന്‍ യൂണിയന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്നാൽ വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്ന് കായംകുളം എംഎസ്എം കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി പറയുന്നു.
എംഎസ്എം കോളേജിലെ 2024ലെ യൂണിയന് ഭാരവാഹികള്‍ക്കെതിരെയാണ് ആരോപണം. കെഎസ്യു-എംഎസ്എഫ് സഖ്യത്തില്‍ യുഡിഎസ്എഫ് ആയിരുന്നു യൂണിയന് ഭരിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് എന്‍ കെ പ്രേമചന്ദ്രന് എംപിയാണ് വീടിനു തറക്കല്ലിട്ടത്. സ്പോണ്സര് പിന്മാറി എന്നാണ് യൂണിയന് ഭാരവാഹികള്‍ നല്കുന്ന വിശദീകരണം. എന്നാല്‍ ഡിസംബറിനുള്ളില്‍ പുതിയ സ്പോണ്‍സറെ കണ്ടെത്തുമെന്നും ഇവര്‍ പറയുന്നു. കെഎസ്യു - എംഎസ്എഫ് ജില്ലാ നേതൃത്വം വിഷത്തില്‍ കൈമലര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
കെഎസ്യു-എംഎസ്ഫ് നേതൃത്വം നല്കുന്ന യുഡിഎസ്എഫ് സഖ്യം കോളേജ് യൂണിയന് തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലാണ് ഇത്തരത്തില്‍ സഹപാഠിക്കൊരു വീട് എന്ന പ്രഖ്യാപനം നടത്തുന്നത്. ചവറ സ്വദേശിനിയായ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിക്ക് വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറാമുള്ള അവസരം ഉണ്ടാകുമെന്നായിരുന്നു യൂണിയന് ഭാരവാഹികളുടെ വാഗ്ദാനം. പിന്നാലെയാണ് ഇവര്‍ ബന്ധുവിന്റെ സ്ഥലം സ്വര്‍ണം വിറ്റും കടം വാങ്ങിയും വാങ്ങുന്നത്. പിന്നാലെ നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ പ്രാദേശിക ലീഗ്- കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കും ഇപ്പോള്‍ ഇത് സംബന്ധിച്ച് യാതൊരു മറുപടിയും ഇല്ലാത്ത നിലയിലാണുള്ളത്. ഓരോ തവണയും ഇവര്‍ പല അവധികള്‍ പറയുന്നു എന്നാണ് കുടുംബത്തിന്റ പരാതി. ഒരേ സമയം രണ്ട് വീടുകള്‍ക്കുള്ള നടപടികള്‍ മുന്നോട്ട് പോകുന്നത് നിയമപരാമായി പ്രശ്നമാകുമെന്ന് കണ്ടാണ് യൂണിയന് ഭാരവാഹികളുടെ നിര്‍ദ്ദേശ പ്രകാരം ലൈഫ് പദ്ധതിയുടെ അപേക്ഷയും പിന്‍വലിച്ചത്.
Content Highlights: A third-year student of MSM College in Kayamkulam has complained that KSU-MSF union office-bearers misled her with a promise to help build a house. She says she sold gold and borrowed money to purchase land based on the assurance. The student also alleges that union office-bearers asked her to withdraw her application for the LIFE Mission housing scheme.