കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് റൂമില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതാണെന്ന് KUWJയുടെ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഡോ. സെബാസ്റ്റ്യന്‍ പോള്‍. ന്യൂസ് റൂമില്‍ കടന്നുവന്ന് പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നില ഇതിലും വലിയ വേട്ടയുടെ കാലത്ത് പോലും ഉണ്ടായിട്ടില്ല. 50 വര്‍ഷം മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോയോ എന്ന് ഭയപ്പെട്ടുവെന്നും പേക്കിനാവുകളില്‍ പോലും ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.
'വാര്‍ത്തയുടെ ഉറവിടം അലംഘനീയമായ രഹസ്യമാണ്. ന്യൂസ് റൂമില്‍ കടന്നുവന്ന് പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നില ഇതിലും വലിയ വേട്ടയുടെ കാലത്ത് ഉണ്ടായിട്ടില്ല' എന്നിട്ടും മുഖ്യമന്ത്രി ഇതിനെ ന്യായീകരിക്കുന്നത് വിചിത്രമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചു. 'നെഹ്റുവിയന്‍ ആണെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ പ്രവര്‍ത്തിയില്‍ അങ്ങനെയല്ല, പ്രവര്‍ത്തിയില്‍ ഇന്ദിരൈറ്റാണ്. അടിയന്തരാവസ്ഥയിലെ ജനാധിപത്യ വിരുദ്ധത വി ഡി സതീശനില്‍ എത്തിനില്‍ക്കുന്നു. ഒരു ഭരണാധികാരിക്ക് മാധ്യമ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ കഴിയുന്ന നിലയാണ് ഉള്ളതെങ്കില്‍ അത് ആശങ്കയാണ്'. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
Content Highlights: Dr Sebastian Paul strongly criticised the police action at Reporter TV’s newsroom, calling the disruption of media operations unprecedented and warning that interference in newsroom functioning is a serious concern for press freedom