കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ പരിശോധനക്കിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പൊലീസ്. റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ഒറിജിനല്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. കേസിലെ പ്രധാന തെളിവാണ് ഈ മെമ്മറി കാർഡ്.
കേരളത്തിലെക്ക് മെസിയുടെ വരവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ മുതല്‍ പൊലീസ് റിപ്പോര്‍ട്ടറിന്റെ ഹെഡ് ഓഫീസില്‍ പരിശോധന നടത്തുന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന രണ്ട് മെമ്മറി കാർഡുകൾ പരിശോധനയ്ക്കിടെ പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്. താനൂര്‍ കസ്റ്റഡി കൊലയുമായി ഈ അന്വേഷണ സംഘത്തിന് ഒരു ബന്ധവുമില്ലെന്നിരിക്കെയാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തുകൊണ്ടുള്ള പൊലീസ് നീക്കം.
പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പ്രതികളായ കേസിലെ നിര്‍ണായക തെളിവാണ് മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങള്‍. മറ്റൊരു കേസിന്റെ പരിശോധനയ്ക്കെത്തിയ പൊലീസിന് താനൂർ കേസിലെ തെളിവ് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
Content Highlights: Police seized footage related to the Tanur custody death case during a search at the Reporter TV office, in which senior police officers are accused.