ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 20-ാം പ്രതിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

സംസ്ഥാനം വിട്ട് പോകരുതെന്നും എല്ലാ ശനിയാഴ്ചയും മ്യൂസിയം എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഒപ്പിടണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥ ളവ് അനുവദിച്ച് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി (മൂന്ന്). 20-ാം പ്രതി ഉണ്ണിയ്ക്കാണ് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചത്.

സംസ്ഥാനം വിട്ട് പോകരുതെന്നും എല്ലാ ശനിയാഴ്ചയും മ്യൂസിയം എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഒപ്പിടണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍. ഈ രണ്ട് കാര്യങ്ങളിലാണ് ഇളവ് അനുവദിച്ചത്. ഡല്‍ഹിയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രതി കോടതിയെ സമീപിച്ചത്.

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ മെയ് 27ന് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തി മടങ്ങുന്ന ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനമാണ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. ഇ ഡി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്നാരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

രാവിലെ ആരംഭിച്ച റെയ്ഡ് എട്ട് മണിക്കൂറോളം നീണ്ടിരുന്നു. ഈ സമയമത്രയും പിണറായി വിജയന്റെ വസതിക്ക് പുറത്ത് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. റെയ്ഡിന് ശേഷം ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. ആദ്യം മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് പ്രത്യേക സംഘത്തിന് വിടുകയായിരുന്നു.

സംഭവത്തിൽ പിഎംഎല്‍എ നിയമപ്രകാരം ഇ ഡി കേസെടുത്തിരുന്നു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിക്കാനായിരുന്നു ഇ ഡി തീരുമാനം. പൊലീസ് എടുത്ത കേസിലെ പ്രതികളായ 27 പേരെയും ഇ ഡി കേസിലും പ്രതി ചേര്‍ത്തിരുന്നു. വധശ്രമക്കേസില്‍ ഇതാദ്യമായായിരുന്നു പിഎംഎല്‍എ ചുമത്തുന്നത്.

Content Highlights: Thiruvananthapuram Magistrate Court Three has granted relaxation in bail conditions for the accused in the case involving Enforcement Directorate officials

To advertise here,contact us