'സർക്കാരിനെതിരായ വാർത്തകൾ ഇനി നൽകരുത് എന്നാണ് ആവശ്യം, അതീവ ഗുരുതരമായ സ്ഥിതിവിശേഷം'; സി എൻ മോഹനൻ

1975ൽ ഇന്ത്യൻ എക്സ്പ്രസിന്റെ ഓഫീസിനകത്ത് സിആർപിഎഫ് കയറിയതിന് സമാനമായ അനുഭവമാണ് ഉണ്ടായിരിക്കുന്നത് എന്നും സി എൻ മോഹനൻ പറഞ്ഞു

കൊച്ചി: റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് സി എൻ മോഹനൻ. തങ്ങൾക്കെതിരായ വാർത്തകൾ ഇനി നൽകരുത് എന്നാണ് സർക്കാരിന്റെ ആവശ്യമെന്നും അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത് എന്നും സി എൻ മോഹനൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ എന്തിനാണ് ന്യൂസ് ഡെസ്‌കിൽ കയറുന്നത് എന്നും റിപ്പോർട്ടർ ചാനൽ എടുക്കുന്ന നിലപാടുകൾ, സ്വതന്ത്രമായി എടുക്കുന്ന തീരുമാനങ്ങളെ ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും സി എൻ മോഹനൻ പറഞ്ഞു.

1975ൽ ഇന്ത്യൻ എക്സ്പ്രസിന്റെ ഓഫീസിനകത്ത് സിആർപിഎഫ് കയറിയതിന് സമാനമായ അനുഭവമാണ് ഉണ്ടായിരിക്കുന്നത് എന്നും സി എൻ മോഹനൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ എന്തിനാണ് ന്യൂസ് ഡെസ്‌കിൽ കയറുന്നത്? റിപ്പോർട്ടർ ചാനൽ എടുക്കുന്ന നിലപാടുകൾ, സ്വതന്ത്രമായി എടുക്കുന്ന തീരുമാനങ്ങളെ ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് തനിക്കെതിരായ വിജിലൻസ് കേസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ച മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്.ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും സിഎംആർഎല്ലിൽനിന്നും പണം വാങ്ങിയെന്ന് തെളിഞ്ഞതാണ്. അവർ രണ്ടുപേരും സുഖമായി ഇരിക്കുകയാണ് എന്നും റിപ്പോർട്ടർ ചാനലിനെ അപകീർത്തിപ്പെടുത്താനാണ് നീക്കമെന്നും സി എൻ മോഹനൻ പറഞ്ഞു.

സാമ്പത്തിക ഇടപാടുകൾ ബാങ്ക് വഴിയല്ലേ നടത്തുക എന്നും ന്യൂസ് ഡെസ്കും സാമ്പത്തിക ഇടപാടുമായുള്ള ബന്ധം എന്താണ് എന്നും സി എൻ മോഹനൻ ചോദിച്ചു. ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ പരിശോധന നടത്തട്ടെ. ജേണലിസ്റ്റുകൾ ആരും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നവരല്ല. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ വ്യക്തി തൃശ്ശൂർ മുതൽ കാസർഗോഡ് വരെ ഓടിനടന്ന് ലഹരി വിൽപ്പന നടത്തി.ഇവരുമായി ബന്ധമുള്ളവരെ ഒന്നും ചോദ്യം ചെയ്തിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുതൽ എസ്ഐടി വരെ എല്ലാം കഥകളാണ്.ഈ സ്റ്റോറികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള നീക്കം. പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും സി എൻ മോഹനൻ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്‌കില്‍ കടന്നു കയറി വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടിയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഈ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു റെയ്ഡ് എന്ന് അറിയില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ പോലും ആക്രമിക്കപ്പെടുകയാണെന്നുമാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്നുകൊണ്ട് വി ഡി സതീശന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുകയാണെന്നുമാണ് എം വി ഗോവിന്ദന്‍ ശക്തമായ പ്രതികരിച്ചത്.

ഇന്ന് കാലത്താണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പരിശോധനയെന്ന പേരില്‍ പൊലീസ് ഗുണ്ടായിസം അരങ്ങേറിയത്. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് പരിശോധന. ഈ പരിശോധന ഡിജിപി അറിഞ്ഞിട്ടുമില്ല. മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കാതെയും ജീവനക്കാരെ തടഞ്ഞുവെച്ചുമാണ് പൊലീസ് പരിശോധന.

Content Highlights: CPI(M) leader C N Mohanan has strongly criticized the alleged police intervention at Reporter TV’s news desk. He said the government’s alleged demand was that news critical of it should no longer be published, describing the situation as highly serious

To advertise here,contact us