മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: രാജു പി നായരുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ഡിജിപിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ രണ്ടാം വിവാഹ ആരോപണത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹത്തിന്റെ രേഖയെന്ന് അവകാശപ്പെട്ട് തന്നെ രണ്ട് പേര്‍ സമീപിച്ചതായി റിപ്പോര്‍ട്ടര്‍ എംഡി ആന്റോ അഗസ്റ്റിന്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തിലിന് പിന്നാലെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. വെളിപ്പെടുത്തല്‍ നടത്തിയ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ്.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി അവര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് രാജു പി നായര്‍ സംസ്ഥാന പൊലീസ് മേധിവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയില്‍ ഉണ്ടായിരുന്നു.

Content Highlights: Police have registered a case based on a complaint filed by Raju P Nair over allegations concerning the Chief Minister’s second marriage.

To advertise here,contact us