പ്രവര്‍ത്തനത്തിനൊപ്പം തിരുത്തുക എന്നത് കമ്മ്യൂണിസ്റ്റ് രീതി; എം എ ബേബി റിപ്പോര്‍ട്ടറിനോട്

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടെന്നും പിഴവുകള്‍ തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ബേബി പറഞ്ഞു

കോഴിക്കോട്: തിരുത്തല്‍ നടപടികള്‍ നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകള്‍ പിബി തന്നെ വിലയിരുത്തിയിട്ടുണ്ട്. പ്രവര്‍ത്തനത്തിനൊപ്പം തിരുത്തുക എന്നത് കമ്മ്യൂണിസ്റ്റ് രീതി ആണ്. തിരുത്തലുകള്‍ പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വൈകല്യങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് പിബി വിലയിരുത്തിയത്. ഒന്ന് പാര്‍ലമെന്ററിസവും മറ്റൊന്ന് കൂട്ടായ പ്രവര്‍ത്തനം ഇല്ലാത്തതുമാണ്. ഇവ എവിടെല്ലാമുണ്ടോ അതും തിരുത്തുമെന്നാണ് എം എ ബേബി പറഞ്ഞത്.

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടെന്നും പിഴവുകള്‍ തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ബേബി പറഞ്ഞു. പാര്‍ട്ടി ഉറച്ച ഐക്യബോധത്തോടുകൂടി മുന്നോട്ടുപോകും. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുമുന്നണി നേതാക്കന്‍മാരെ ഇഡി വേട്ടയാടുകയാണെന്ന ആരോപണവും എം എ ബേബി ഉന്നയിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല അവലോകനത്തിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തിരുത്തലിന്റെ എല്ലാം വശങ്ങളും ഉള്‍ക്കൊള്ളുന്നതാണിതെന്നും എം എ ബേബി പറഞ്ഞു.

അതിനിടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ മറുപടി പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ജനറല്‍ സെക്രട്ടറി എം എ ബേബി ശാസിച്ചിരുന്നു. കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സംസ്ഥാന സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എം എ ബേബി ശാസിച്ചത്. സംഘടനാപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നത് ഒരു കൂട്ടുത്തരവാദിത്വമാണെന്ന് എം എ ബേബി പറഞ്ഞു. കൂട്ടുത്തരവാദിത്വത്തിനൊപ്പം തന്നെ ചില വ്യക്തിപരമായ ഉത്തരവാദിത്വം കൂടിയുണ്ട്. അത് നിര്‍വഹിക്കുന്നതില്‍ ഉള്‍പ്പെടെ എം വി ഗോവിന്ദന് വീഴ്ച സംഭവിച്ചതായും എം എ ബേബി വിമര്‍ശിച്ചു. പിണറായി വിജയന്‍ ശൈലി മാറ്റണമെന്നും മറുപടി പ്രസംഗത്തില്‍ എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പിഴവുകള്‍ തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ഉറച്ച ഐക്യബോധത്തോടുകൂടി മുന്നോട്ടുപോകും. ജനകീയ വീഷയങ്ങള്‍ ഏറ്റെടുത്ത് സമരരംഗത്തുണ്ടാകും. ഇടതുമുന്നണി നേതാക്കന്‍മാരെ ഇ ഡി വേട്ടയാടുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരുമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Content Highlights: CPI(M) general secretary M A Baby said corrective measures had been decided earlier and that the Politburo had assessed the shortcomings faced by the party. He said learning from the election setback and correcting mistakes are part of the Communist method of functioning. Baby also said the party would move forward with unity, take up public issues and strengthen protests, while alleging that ED actions were targeting Left Front leaders.

To advertise here,contact us