തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായിക്കെതിരായ ഇ ഡി നടപടിയില്‍ പ്രതികരിച്ച്മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുംതെറ്റ് ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടണമെന്നും പി എം എ സലാം പറഞ്ഞു. ഇ ഡി നടപടി വ്യക്തി വിരോധം തീര്‍ക്കാനാണെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരായി പറയാന്‍ പരിമിതിയുണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ പ്രശ്നമില്ലെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ ഇ ഡി നടപടി ഉണ്ടായപ്പോള്‍ പിണറായി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിഎംആര്‍എല്‍- എക്സോലോജിക് സാമ്പത്തിക ഇടപാടിൽ സിഎംആര്‍എല്ലിലെ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ മനോഹര്‍ദാസിന് സമന്‍സ് നല്‍കിയിരുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യല്‍. കമ്പനി ഓഡിറ്റര്‍മാരുടെ ചോദ്യം ചെയ്യലിലേക്ക് അന്വേഷണസംഘം നേരത്തെ കടന്നിരുന്നു.
കഴിഞ്ഞ ആഴ്ച കമ്പനി ഓഡിറ്റര്‍മാരെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഓഡിറ്റര്‍മാര്‍, ജീവനക്കാര്‍ അടക്കമുള്ളവർക്കാണ് ഇ ഡി സമന്‍സ് അയച്ചത്. അതേസമയം മൊഴിമാറ്റാന്‍ സാധ്യതയുള്ളതിനാല്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്താല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. നേരത്തെ റിയാസിന്റെ സുഹൃത്ത് ഹസന് വാരിസ് ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യം ആരോപിച്ച് വാരിസ് ഇഡി ഡയറക്ടര്‍ക്ക് പിന്‍വലിക്കല്‍ സത്യാവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കിലും അത് പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് ഇ ഡി.
Content Highlights: PMA Salam said the law should take its course in the ED case and those found guilty must be punished.