പത്തനംതിട്ട: പത്തനംതിട്ട കാട്ടാമലയില്‍ അര്ജുന് ആയങ്കിക്കായി വീടുകളില്‍ പൊലീസ് പരിശോധന നടത്തിയതില്‍ പരാതി. സിപിഐഎം ലോക്കല്‍ സെക്രട്ടറിയാണ് മനുഷ്യാവകാശ കമ്മീഷനിലും എസ്സി-എസ്ടി കമ്മീഷനിലും പരാതി നല്‍കിയത്. സിപിഐഎം എല്‍സി സെക്രട്ടറി നിതിന്‍കുമാറാണ് പരാതി നല്‍കിയത്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി എന്നാണ് പരാതി.
മാന്യത ഇല്ലാത്ത ഭാഷ പൊലീസ് പ്രയോഗിച്ചതായും പരാതില്‍ പറയുന്നു. സ്ത്രീയുടെ കയ്യില്‍ പൊലീസ് കടന്നുപിടിച്ചെന്ന ആരോപണവുമുണ്ട്. പൊലീസിന് ലഭിച്ച വിവരം എങ്ങനെ സ്ഥിരീകരിച്ചു എന്ന് കണ്ടെത്തണമെന്നും സംഭവത്തില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നിരപരാധികളുടെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയതെന്നും പൊലീസ് അതിക്രമത്തിനെതിരെ നടപടി വേണമെന്നുമാണ് നിതിന്‍ കുമാര്‍ പറയുന്നത്.
അര്ജുന് ആയങ്കിക്കായി പൊലീസ് പത്തനംതിട്ടയിലെ സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. മല്ലപ്പള്ളി കാട്ടാമലയിലെ സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയതിനെതിരെ സിപിഐഎം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനിലേക്ക് സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രതിഷേധ മാര്‍ച്ചും നടത്തി.
കോണ്‍ഗ്രസ് നേതൃത്വം ആണ് പൊലീസിന് തെറ്റായ വിവരം നല്‍കിയതെന്ന് സിപിഐഎം ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. തെറ്റായ വിവരം പൊലീസിന് നല്‍കിയവര്‍ക്കെതിരെ നടപടി വേണമെന്നും മനുഷ്യാവകാശം ലംഘിച്ച് പരിശോധന നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അന്ന് തന്നെ സിപിഐഎം ആവശ്യപ്പെട്ടിരുന്നു.
Content Highlights: A CPI(M) local secretary has filed complaints with the Human Rights Commission and SC/ST Commission over police searches at homes in Kattamala, Pathanamthitta, reportedly linked to the search for Arjun Ayanki. The complaint alleges that the checks were based on incorrect information and seeks an independent and comprehensive inquiry into the police action.