തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയുടെ കാർഡുകൾ മെറ്റ പുനഃസ്ഥാപിച്ച വിഷയത്തിൽ പ്രതികരണവുമായി എ എ റഹീം എം പി. റിപ്പോർട്ടർ ചാനൽ നടത്തിയ നിയമ യുദ്ധത്തെ പൂർണ്ണമായി അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നാണ് എ എ റഹീം എം പി പ്രതികരിച്ചത്. മെറ്റ രാജ്യത്ത് പ്രവർത്തിക്കുന്നത് വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മെറ്റ ഏകപക്ഷീയ രാഷ്ട്രീയ ആയുധമായി മാറുന്നുവെന്നും എ എ റഹീം വിമർശിച്ചു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത കണ്ടൻറുകൾ വന്നാൽ അത് നീക്കം ചെയ്ത് മെറ്റ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വി ഡി സതീശന് മെറ്റ ആനുകൂല്യം നൽകുന്നുവെന്നും എ എ റഹീം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിൻറെ സമ്മതമോ നിർദ്ദേശമോ ഇല്ലാതെ കണ്ടന്റ് റിമൂവ് ചെയ്യാൻ മെറ്റയ്ക്ക് സാധിക്കില്ല. കേന്ദ്രം വിഡി സതീശനെ ഇതിനായി സഹായിക്കുകയാണെന്നും റഹീം ചൂണ്ടിക്കാണിച്ചു. ജനാധിപത്യപരമായ സന്ദേശങ്ങളെയും അഭിപ്രായങ്ങളെയും മെറ്റ കേന്ദ്രസർക്കാരിന് വേണ്ടി റിമൂവ് ചെയ്യുന്നുവെന്നും കേരളത്തിൽ വി ഡി സതീശന് അനുകൂലമായ നിലപാട് മെറ്റ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിജെപിയുടെ അക്കൗണ്ട് ഇന്ന് മെറ്റ റിമൂവ് ചെയ്തുവെന്നും എ എ റഹീം കൂട്ടിച്ചേർത്തു.
ഓണക്കാലത്തെ യാത്ര ടിക്കറ്റ് നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ടും എ എ റഹീം പ്രതികരിച്ചു. ഫെസ്റ്റിവൽ സീസണിൽ നല്ല മുൻകരുതൽ സർക്കാർ പുലർത്തേണ്ടിയിരുന്നു. സംസ്ഥാനത്ത് വിലക്കയറ്റവും അതിരൂക്ഷം. ഇനിയും വില കൂടാനുള്ള സാധ്യതയാണ് മുൻപിലുള്ളത്. ഫെസ്റ്റിവൽ സീസണിൽ നല്ല മുൻകരുതൽ സർക്കാർ പുലർത്തേണ്ടിയിരുന്നു. ഇനി മുൻകരുതൽ എടുക്കാനുള്ള സമയമില്ല. ഇനിയെങ്കിലും എന്തെങ്കിലും ചെയ്യണം എന്നും റഹീം ആവശ്യപ്പെട്ടു.
വെള്ളപ്പൊക്കം ഉണ്ടായപ്പോഴും അടിയന്തരയോഗം ചേർന്നത് മൂന്ന് ദിവസം കഴിഞ്ഞാണെന്നും എ എ റഹീം കുറ്റപ്പെടുത്തി. അടിയന്തരയോഗം ചേരേണ്ടത് അങ്ങനെയല്ല. യുഡിഎഫിന്റെ ഭരണ ക്ലോക്ക് ഇങ്ങനെയാണ്. ഗൃഹപാഠം കൃത്യമായി നടത്തിയതായി കാണുന്നില്ലെന്നും എ എ റഹീം കുറ്റപ്പെടുത്തി.
Content Highlights: CPI(M) Rajya Sabha MP A A Rahim praised Reporter TV for its legal battle after Meta restored the platform's cards, calling it a significant victory for media rights and digital freedom.