നിയമം നോക്കുകുത്തി: ബിവറേജ് കൗണ്ടറിന് പുറത്ത് 'ബിഗ് ഷോപ്പര്‍' വഴി മദ്യ വില്‍പ്പനയെന്ന് പരാതി

ചട്ടങ്ങള്‍ കാറ്റില്‍ പുറത്തിയാണ് ഉദ്യോഗസ്ഥരുടെ മദ്യ വില്പന

കൊല്ലം: കരുനാഗപ്പള്ളി ആലുംപീടിക ബിവറേജ് ഔട്ട്ലെറ്റില്‍ അനധികൃത മദ്യ വില്പന. ഉദ്യോഗസ്ഥര്‍ അളവില്‍ കൂടുതല്‍ മദ്യം ഗോഡൗണ്‍ വാതിലിലൂടെ ബിഗ് ഷോപ്പറില്‍ നല്‍കിയെന്നാണ് പരാതി ലഭിച്ചത്.

ഒരാള്‍ക്ക് ലഭിക്കുന്ന മദ്യത്തിന് പരിധി ഉള്ളതിനാലാണ് കൗണ്ടറില്‍ നിന്ന് മാറി ഗോഡൗണില്‍ ബിഗ്‌ഷോപ്പറില്‍ മദ്യം വില്‍ക്കുന്നതെന്നാണ് പരാതി. ചട്ടങ്ങള്‍ കാറ്റില്‍ പുറത്തിയാണ് ഉദ്യോഗസ്ഥരുടെ മദ്യ വില്പന. നിയമം ലംഘിച്ചുള്ള മദ്യ വില്‍പ്പനയാണിത്. പലയാളുകളും ചില്ലറയായി മദ്യം വാങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

നേരത്തെ കരുനാഗപ്പള്ളിയിലെ ഇതേ ബിവറേജില്‍ മദ്യത്തിന് അമിതവില ഈടാക്കിയ വിഷയം പുറത്തു വന്നിരുന്നു. ബില്‍ തുകയ്ക്ക് പുറമെ ജീവനക്കാര്‍ 50 രൂപ കൂടി ആവശ്യപ്പെടുന്നുവെന്നായിരുന്നു പരാതി. പിന്നാലെ മന്ത്രി ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അനധികൃത മദ്യവില്‍പ്പന റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കൈമാറണമെന്ന് നേരത്തെ മന്ത്രി ഓഡിറ്റ് സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

Content Highlights: Illegal liquor sales alleged at Karunagappally Bevco outlet; visuals of excess liquor being sold through the godown emerge

To advertise here,contact us