സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം; ആരിഫ് ഹുസൈനെതിരെ ഡിജിപിക്ക് പരാതി

ഇസ്‌ലാമിക പ്രഭാഷകന്‍ അബ്ദുള്ള ബാസിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എക്‌സ് മുസ്‌ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈനെതിരെ പരാതി. ഇസ്‌ലാമിക പ്രഭാഷകന്‍ അബ്ദുള്ള ബാസിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

ലൈംഗിക അധിക്ഷേപം ചൊരിയുന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ മുന്‍നിര്‍ത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. അബ്ദുള്ള ബാസിലിന്റെ മാതാവിനെയും സഹോദരിയെയും അധിക്ഷേപിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇവരോടൊപ്പം മറ്റ് മുസ്‌ലിം സ്ത്രീകളെയും ആരിഫ് ഹുസൈന്‍ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിജിപിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി അബ്ദുള്ള ബാസില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ലൈംഗിക അധിക്ഷേപം ന്യായീകരിക്കുന്നവര്‍ക്കെതിരെയുള്ള നിയമനടപടികളും ആലോചനയിലുണ്ടെന്ന് അബ്ദുള്ള ബാസില്‍ വ്യക്തമാക്കി.

Content Highlights: A complaint has been filed against ex-Muslim activist Arif Hussain over alleged derogatory remarks against women

To advertise here,contact us