കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

60 ഓളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്

പാലക്കാട്: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. നിറയെ യാത്രക്കാരുമായി ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിലേക്ക് കയറിയപ്പോൾ ബസിന്റെ മുന്‍ചക്രമാണ് ഊരി തെറിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്നു ബസ്. ചക്രം ഊരിത്തെറിച്ചയുടന്‍ ഉടന്‍ ഡ്രൈവര്‍ ബസ് സൈഡാക്കി. 60 ഓളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് ബസിന്റെ ഇന്‍ഷുറന്‍സും ഫിറ്റ്‌നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചു. ബസിന്റെ മുന്‍പിലെ സബ് ആക്‌സില്‍ തകരാറായതാണ് കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞത്.

Content Highlights: A wheel of a KSRTC Priyadarshini bus detached while travelling, with a major incident narrowly avoided as authorities examine the incident

To advertise here,contact us