തിരുവനന്തപുരം: വീണ്ടും റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്തയ്ക്കെതിരെ വി ഡി സതീശന് സര്‍ക്കാരിന്റെ പ്രതികാര നടപടി. മെറ്റയെ ഉപയോഗിച്ചുള്ള വാര്‍ത്ത നീക്കല്‍ നടപടിക്കെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന ഉള്ളടക്കമായുള്ള കാര്‍ഡും മെറ്റ നീക്കി. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ നല്കിയ വാര്‍ത്തയാണ് സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് മെറ്റ നീക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഒന്‍പതാമത്തെ വാര്‍ത്തയാണ് മെറ്റ നീക്കം ചെയ്യുന്നത്.
'വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ വരാന്‍ പാടില്ലെന്ന നിര്‍ബന്ധം എന്തിനാണ്? അതൊരു സംരക്ഷണമാണ്' എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് മെറ്റ നീക്കിയത്. വാര്‍ത്ത നീക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പിണറായി വിജയന് ഉന്നയിച്ചത്. ഓപ്പറേഷന് തൂഫാനിലെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത സര്‍ക്കാര്‍ തന്നെ പൂഴ്ത്തിവെയ്ക്കുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
'വസ്തുതാപരമായ വാര്‍ത്ത നീക്കം ചെയ്യിക്കാന്‍ സാധാരണഗതിയില്‍ നിയമപരമായി കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ടുമാത്രമാണ് ഇത്തരമൊരു നീക്കം ചെയ്യല്‍ സംഭവിച്ചത്. സെന്‍സര്‍ഷിപ്പ് ഏകാധിപത്യപരമാണ്. യോജിക്കാനാകില്ല', എന്നായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് നടപടി വന്നാല്‍ അയാളെ സംരക്ഷിക്കുന്ന രീതി എങ്ങനെയാണ് വരുന്നതെന്നും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വരാന്‍ പാടില്ലെന്ന നിര്‍ബന്ധം എന്തിനാണ്? അതൊരു സംരക്ഷണമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
Content Highlights: Meta has removed the Opposition Leader's Facebook post concerning the removal of a Reporter TV news report from the platform