കൊച്ചി: തായ്കൊണ്ടോ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഫായിസ് അബ്ദുല്‍ ജലാല്‍ അപകട നില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ റഫറിക്കെതിരെ സിബിഎസ്ഇക്കും പൊലീസിലും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
റഫറി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണ് കുടംബം ഉന്നയിക്കുന്ന ആരോപണം. എതിര് മത്സരാര്‍ത്ഥി ഫൗള്‍ ചെയ്തെന്നും സൗകാര്യ ഭാഗത്ത് കിക്ക് ചെയ്തെന്നുമാണ് കുടുംബം ഉയര്‍ത്തുന്ന പരാതി. റഫറി ഫൗള്‍ വിളിച്ചില്ലെന്നും ഫൗള്‍ വിളിച്ച് അയോഗ്യനാക്കണമായിരുന്നു എന്നും ഇവര്‍ പറയുന്നു. ഫായിസ് മത്സരത്തില്‍ പിന്മാറുന്നു എന്ന് അറിയിച്ചു. എന്നിട്ടും റഫറി ഇടപെട്ടില്ല. അവസരം മുതലെടുത്ത് എതിര് മത്സരാര്‍ത്ഥി വീണ്ടും തലക്ക് കിക്ക് ചെയ്തു. അതിലാണ് ഗുരുതര പരിക്കേറ്റതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോരുമെന്നും കുടുംബം അറിയിക്കുന്നു.
ഇന്നലെയാണ് സിബിഎസ്ഇ തായ്കൊണ്ടോ സൗത്ത് സോണ്‍ മത്സരത്തില്‍ പങ്കെടുത്ത തൃശൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. തൃശൂര്‍ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് പരിക്കേറ്റ ഫായിസ്. മഹാരാഷ്ട്രയില്‍വെച്ച് നടന്ന മത്സരത്തിനിടെയാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ തലയ്ക്കാണ് പരിക്കേറ്റത്. എയര്‍ ലിഫ്റ്റ് ചെയ്താണ് വിദ്യാര്‍ത്ഥിയെ കൊച്ചിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
Content Highlights: Taekwondo student Faiz Abdul Jalal has reportedly shown improvement in his health and is now out of danger, according to hospital authorities. His family has complained to CBSE and police, alleging that the referee failed to intervene despite a reported foul and that the student was subsequently injured during the competition. The family says it will pursue legal action.