മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വള്ളത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി

വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. വള്ളത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണി(42)നെയാണ് കാണാതായത്. പ്രവീണിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം. വല കായലില്‍ വിരിച്ചാണ് തെരച്ചില്‍ തുടരുന്നത്. താഴമ്പള്ളി ലേലപുരയിലെ കായലിലാണ് അപകടം നടന്നത്.

Content Highlights: Fisherman Missing After Falling From Boat at Muthalapozhi

To advertise here,contact us