മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ തൃശൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

വിദ്യാര്‍ത്ഥി നിലവില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്

കൊച്ചി: സിബിഎസ്ഇ തായ്കൊണ്ടോ സൗത്ത് സോണ്‍ മത്സരത്തില്‍ പങ്കെടുത്ത പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. തൃശൂര്‍ പെരുമ്പിലാവ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. മഹാരാഷ്ട്രയില്‍വെച്ച് നടന്ന മത്സരത്തിനിടെയാണ് സംഭവം.

വിദ്യാര്‍ത്ഥിയുടെ തലയ്ക്കാണ് പരിക്കേറ്റത്. എയര്‍ ലിഫ്റ്റ് ചെയ്താണ് വിദ്യാര്‍ത്ഥിയെ കൊച്ചിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥി നിലവില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഫൗള്‍ ഉണ്ടായിട്ടും റഫറി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഎസ്ഇ ചെയര്‍മാന് വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കി.

Content Highlights- A student from Thrissur suffered serious injuries during the CBSE Taekwondo South Zone competition held in Maharashtra

To advertise here,contact us