കൊല്ലം: നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗൗതമിനായുള്ള തിരച്ചില്‍ തുടരുകായാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നടന്നത് വേദനാജനകമായ സംഭവമാണ്. തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് ഐ ജിയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.
തിരച്ചില്‍ സജീവമായി തുടരും. കോസ്റ്റല്‍ പൊലീസിന് ഉള്ളത് പരിമിതമായ സൗകര്യങ്ങളാണെന്നും എല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് സഹായം നല്കാന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. തിരച്ചിലുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എംഎല്‍എയുമായി സംസാരിച്ചെന്നും ചെന്നിത്തല പറഞ്ഞു.
ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്ത്ഥികള്തക്കെതിരെ അധിക്ഷേപം നടത്തിയ ടി ജി മോഹന്‍ ദാസിനെ കസ്റ്റഡിലെടുത്ത വിഷയത്തിലും അര്ജുന് ആയങ്കിയെ അറസ്റ്റ് ചെയ്തതിലും അദ്ദേഹം പ്രതികരിച്ചു. പൊലീസ് പൊലീസിന്റേതായ ജോലി ചെയ്യുമെന്നും എല്ലാം നിയമത്തിന്റെ രീതിയില്‍ മുന്നോട്ട് പോകുമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
വ്യവസ്ഥാപിതമായ നിയമങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ഗുണ്ടകളുടെ അഴിഞ്ഞാട്ടം കേരളത്തില്‍ സമ്മതിക്കില്ല. ഗുണ്ടകളെ പോറ്റി വളര്‍ത്തുന്നവര്‍ മര്യാദക്ക് ഇരിക്കണമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്കി. ഗുണ്ടകളെ പോറ്റി വളര്‍ത്തി സ്വാര്‍ത്ഥ താൽപര്യങ്ങള് സംരക്ഷിക്കുന്ന ചിലരുണ്ട്. അവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. നിരപരാധികളെ ആരെയും പൊലീസ് ഉപദ്രവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ അധികം സ്മാര്‍ട്ട് ആകുന്നുണ്ടെന്നും ഓവര്‍ സ്മാര്‍ട്നെസ് വേണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.
Content Highlights: Home Minister Ramesh Chennithala visited the family of missing Goutham Krishna in Neendakara and said the search operation would continue actively. He said local fishermen were assisting the search and that he had spoken with the Coast Guard IG, while assuring that the government would provide maximum possible support to the family.