കോഴിക്കോട് : ക്രൗഡ് ഫണ്ടിങ് കേസിൽ അറസ്റ്റിലായ അര്ജുന് ആയങ്കിയുടെ സഹോദരന് അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാന്‍ എത്തിയത് ഗുണ്ടാ നേതാവ്. നടക്കാവ് സ്റ്റേഷനിലാണ് ക്വട്ടേഷന്‍ സംഘാംഗം എത്തിയത്. ഗുണ്ടയായ ഇയാൾക്കെതിരെയുള്ള കേസുകള്‍ കൂടി പൊലീസ് പരിശോധിക്കുകയാണ്. അതിനുശേഷമെ അജയ് ആയങ്കിയുടെ ജാമ്യാപേക്ഷ പൊലീസ് പരിഗണിക്കുകയുള്ളൂ. തുടർന്ന് അജയ് ആയങ്കിയെ ഇപ്പോള്‍ ജാമ്യത്തിലിറക്കാന്‍ മുതിര്‍ന്ന സഹോദരന് അഖില്‍ ആയങ്കിയാണ് നടക്കാവ് റോഡ് സ്റ്റേഷനില്‍ എത്തിയത്.
അര്ജുന് ആയങ്കിക്ക് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് സഹോദരന് അജയ് ആയങ്കിയെ പൊലീസ് പിടികൂടിയത്. നിയമനടപടികള്‍ക്കായി ഈ പണം ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് മൊഴി നല്‍കിയിരുന്നു.കോഴിക്കോട് നടക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്.
നിരവധി കേസുകളിൽ പ്രതിയും ഒളിവിൽ കഴിഞ്ഞ ആളുമായ അർജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടിങ് നടത്തിയെന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവ് ബ്ലിൻകിറ്റ് എന്ന സ്ഥാപനത്തിന് മുന്നിൽ വെച്ച് നിയമാനുസരണം മുൻകരുതലായി അറസ്റ്റ് ചെയ്തു എന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
Content Highlights: A suspected gang leader reportedly arrived to secure bail for Ajay Ayanki, who was arrested in connection with a crowdfunding case.