'പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെ, കുറ്റത്തിന് അനുസരിച്ച് ശിക്ഷ നൽകും':എഡിജിപി

മൂന്‍ക്കൂര്‍ ജാമ്യം നിഷേധിച്ചത് മുതല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു എന്ന് എഡിജിപി പറഞ്ഞു

തിരുവനന്തപുരം: അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍. കുറ്റത്തിന് അനുസരിച്ച് ശിക്ഷ നൽകുമെന്നും അത്രപെട്ടെന്ന് പുറത്തിറങ്ങാൻ കഴിയുമോ എന്നറിയില്ലെന്നുമായിരുന്നു എഡിജിപി വിജയൻ്റെ പ്രതികരണം. പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെ'യെന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. മൂന്‍ക്കൂര്‍ ജാമ്യം നിഷേധിച്ചത് മുതല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു എന്ന് എഡിജിപി പറഞ്ഞു. സമൂഹത്തെ വെല്ലുവിളിക്കുന്ന ഒരു ആയങ്കിയും ഉണ്ടാകാന്‍ പാടില്ല. ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിന്റെ സുരക്ഷയക്ക് നല്ലതല്ലെന്നും എഡിജി വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷയെ ആണ് വെല്ലുവിളിച്ചത്. സിഐയെ വെല്ലുവിളിച്ചത് സൂരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അങ്ങനെ ഒരാള്‍ക്കെതിരെ നടപടി എടുത്തിരിക്കും. ഇതേ നിര്‍ദേശം തന്നെയാണ് ആഭ്യന്തര മന്ത്രിയും നല്‍കിയത് എന്നാണ് എഡിജിപി അറസ്റ്റില്‍ നല്‍കിയ വിശദീകരണം.

നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. കണ്ണൂരില്‍ നിന്ന് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്.ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ മെയ് മാസം സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അർജുൻ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. പിന്നാലെ 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അർജുൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെൻഷൻ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിൽ ഊന്നുകൽ പൊലീസും കേസെടുത്തിട്ടുണ്ട്. ഈ കേസിലെ തുടർ നടപടികളും ഉണ്ടാകും.

Content Highlights: ADGP P Vijayan explained the circumstances surrounding the arrest of criminal case accused Arjun Ayanki and the police action against him.

പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെയെന്നാണ് അദ്ദേഹം പറയുന്നത്

To advertise here,contact us