കണ്ണൂര്‍: അര്ജുന് ആയങ്കിയെ തൂഫാന് പോലെ തൂക്കണം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്. തൂക്കിക്കൊല്ലുകയല്ല പിടിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആയങ്കിയെ പിടിക്കാനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. എവിടെയാണോ അവിടെ പോയി പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയായ ഒരാള്‍ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണ്. ക്വട്ടേഷൻ സംഘത്തിന്റെ പിന്തുണ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന് പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്വട്ടേഷൻ സംഘത്തെ ക്വട്ടേഷൻ സംഘമായി തന്നെ കാണണം. വിഷയത്തില്‍ മനു തോമസിന്റെ ആരോപണങ്ങള്‍ വസ്തുതയില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ന്നുവന്ന പാര്‍ട്ടി എന്ന് ആയങ്കി പറഞ്ഞത് ക്വട്ടേഷൻ പാര്‍ട്ടിയെക്കുറിച്ചാകുമെന്നും അത് സിപിഐഎം ആകാനുള്ള സാധ്യത ഇല്ലെന്നും എം വി ജയരാജന് പറഞ്ഞു. അയാളെ തേച്ചൊട്ടിച്ച പാര്‍ട്ടിയെക്കുറിച്ച് അങ്ങനെ പറയാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു.
അര്ജുന് ആയങ്കിയെ ക്രിമിനല്‍ ആക്കിയത് പി ജയരാജന് ആണെന്നായിരുന്നു ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. നേതാവിന്റെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ഇവരെ കൂടെകൂട്ടി. ഈ ടീംസിനെ ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലര്‍ക്ക് എസ്കോര്‍ട്ട് വിടുക, ഇവരുടെ സ്വകാര്യ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി. ഈ കാലത്ത് ഈ നേതാവിനെ ശാസിക്കാനോ തിരുത്താനോ ആരും പാര്‍ട്ടിയില്‍ ഉണ്ടായില്ല, പിന്നീട് സാക്ഷാല്‍ പിണറായി വാളുമായി ഇറങ്ങിയപ്പോള്‍ ആണ് പല മറ്റ് നേതാക്കള്‍ക്കും തലയ്ക്ക് വെളിച്ചം വീണത് ഈ നേതാവിനും അദ്ദേഹത്തിന്റെ ചുരുക്കം ചില ശിഷ്യമാര്‍ക്കും ഇവരെകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്', മനു തോമസ് രൂക്ഷമായി വിമര്‍ശിച്ചു. ഈ വെട്ടുകിളികൂട്ടം ഇപ്പോള്‍ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ എന്നാണ്, സൈബര്‍ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ള ഗുരു ദക്ഷിണ അതയാള്‍ ആസ്വദിക്കുന്നുണ്ടെന്നും മനു തോമസ് പറഞ്ഞിരുന്നു.
Content Highlights: CPI(M) state secretariat member MV Jayarajan has called for the arrest of Arjun Ayanki, saying the Home Minister must demonstrate the strength to take him into custody. Jayarajan questioned how an accused person could allegedly challenge the police and stressed that a quotation gang should be treated as such. He also dismissed Manu Thomas's allegations as baseless and said the party does not need social media support from quotation groups.