കണ്ണൂര്‍: പൊലീസിനെതിരായ ക്രിമിനല്‍ കേസ് പ്രതി അര്ജുന് ആയങ്കിയുടെ വെല്ലുവിളിയില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനെ ലക്ഷ്യംവെച്ച് ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ്. ഇത്തരം വ്യക്തികളെ ഇങ്ങനെ മാറ്റിയെടുത്തതില്‍ സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി ആണെന്ന് മനു തോമസ് വിമര്‍ശിച്ചു. ഇവര്‍ ക്രിമിനലുകള്‍ ആയതല്ല. ആക്കിയതാണ്. ഈ ജില്ലാ സെക്രട്ടറിയുടെ കാലത്ത് സിപിഐഎം ഓഫീസ് ഇവരുടെ താവളമായിരുന്നു. ഈ നേതാവിനും ശിക്ഷ്യന്മാര്ക്കും ഇവരെ കൊണ്ട് ഗുണം ഉണ്ടായെന്നും മനു തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം.
നേതാവിന്റെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ഇവരെ കൂടെകൂട്ടി. ഈ ടീംസിനെ ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലര്‍ക്ക് എസ്കോര്‍ട്ട് വിടുക, ഇവരുടെ സ്വകാര്യ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി. ഈ കാലത്ത് ഈ നേതാവിനെ ശാസിക്കാനോ തിരുത്താനോ ആരും പാര്‍ട്ടിയില്‍ ഉണ്ടായില്ല, പിന്നീട് സാഷാല്‍ പിണറായി വാളുമായി ഇറങ്ങിയപ്പോള്‍ ആണ് പല മറ്റ് നേതാക്കള്‍ക്കും തലയ്ക്ക് വെളിച്ചം വീണത് ഈ നേതാവിനും അദ്ദേഹത്തിന്റെ ചുരുക്കം ചില ശിഷ്യമാര്‍ക്കും ഇവരെകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്', മനു തോമസ് രൂക്ഷമായി വിമര്‍ശിച്ചു. ഈ വെട്ടുകിളികൂട്ടം ഇപ്പോള്‍ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ എന്നാണ്, സൈബര്‍ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ള ഗുരു ദക്ഷിണ അതയാള്‍ ആസ്വദിക്കുന്നുണ്ടെന്നും മനു തോമസ് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
സി. പി.ഐ എം നെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ് കുറെ അതിതീവ്ര സൈബര്‍ വിപ്ലവകാരികള്‍ (എല്ലാവരുമല്ല )ഇവരാണ് ആരാധക വൃന്ദങ്ങളായി പരസ്പര സഹായികളാകുന്നത്ഇവരില് ഒരു നേതാവിന് ഡാമേജ് പറ്റുമ്പോള്‍ മറ്റേ കൂട്ടര് കൂട്ടത്തോടെ ചാടി വീഴുകയായി അങ്ങനെ പരസ്പര സഹായ സംഘങ്ങളായി വാഴുകയാണ്ഇത്തരം വെല്ലുവിളി കോപ്രായത്തരങ്ങള്‍ ഭാവിയിലെ ഉയര്‍ന്ന മാര്‍ക്കറ്റിംങ്ങിനാണ് ഉപയോഗപ്പെടുക എന്നിവര്‍ക്ക് അറിയാംഞാന് പ്രവര്‍ത്തിച്ച പാര്‍ട്ടി വേറെയാണ് എന്ന് ഒരു സ്വര്‍ണ്ണം പൊട്ടിക്കല്‍ നടത്തുന്ന ക്രിമിനല്‍ വെല്ലുവിളി പോലെ പറയുമ്പോള്‍ ആ പാര്‍ട്ടി ഏതാണ് ആ പാര്‍ട്ടി എന്ത് ഉത്തരം പറയും. ..?ഈ കാര്യത്തില്‍ ഒന്ന് വ്യക്തമാണ് ഇത്തരം വ്യക്തികളെ ഇന്നുകാണും വിധംമാറ്റിയെടുത്തതില്‍ പ്രധാന ഉത്തരവാദി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സി.പി.ഐ എമ്മിന്റെ ഒരു നേതാവിനാണ്അദ്ദേഹത്തിന്റെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പാര്‍ട്ടിയില്‍ ആഭിമുഖ്യമുള്ളവരും വിപ്ലവ വചനങ്ങള്‍ പോസ്റ്റ്ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍ ആദ്യകാലത്ത് ഹിറ്റ് ആയവരുമായ ചിലരെ അദ്ദേഹം കൂടെ കൂട്ടി എല്ലാത്തിന്റെയും ഏക ന്യായികരണം പ്രതിരോധം എന്നത് മാത്രമായിരുന്നുഈ ജില്ലാസെക്രട്ടറിയുടെ കാലത്ത് ഇവരുടെ താവളം സി. പി.ഐ. എം ജില്ലാ കമ്മറ്റി ഓഫീസ് ആയിരുന്നു.സാധാരണ സി. പി. ഐഎം ജില്ലാ ആസ്ഥാനത്ത് ഓഫീസ് ചുമതലക്കാര്‍ അല്ലാതെ പ്രത്യേക ചുമതല ഇല്ലാത്ത ആരെയും താമസിപ്പിക്കാറില്ലഎന്നാല് ഈ ടീമ്സിനെ ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലര്‍ക്ക് എസ്കോര്‍ട്ട് വിടുക മറ്റ് ഇവരുടെ സ്വകാര്യആവശ്യങ്ങള്‍ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണിഈ കാലത്ത് ഈ നേതാവിനെ ശാസിക്കാനോ തിരുത്താനോ ആരും പാര്‍ട്ടിയില്‍ ഉണ്ടായില്ല, പിന്നീട് സാഷാല്‍ പിണറായി വാളുമായി ഇറങ്ങിയപ്പോള്‍ ആണ് പല മറ്റ് നേതാക്കള്‍ക്കും തലയ്ക്ക് വെളിച്ചം വീണത്ഈ നേതാവിനും അദ്ദേഹത്തിന്റെ ചുരുക്കം ചില ശിഷ്യമാര്‍ക്കും ഇവരെകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്അങ്ങനെ ഒരു ഭാഗത്ത്നേതാവിന്റെ വാഴ്ത്തിപാട്ടിന്റെയും പുകഴ്ത്തലിന്റെയും സംസ്ഥാന കോഡിനേഷന്‍ ചുമതല ഈ ചെറുപ്പക്കാര്‍ക്കായി അതിന്റെ മറവില്‍ ജയിലില്‍ കിടക്കുന്നതും അല്ലാത്തതുമായ എല്ലാ ക്വട്ടേഷന്‍ ഗുണ്ടാ ടീമുംസ്മായും ബന്ധങ്ങള്‍ വളര്‍ന്നു സ്വന്തമായി കൊലനടത്താനുംകൊല നടത്തി ജയിലില്‍ പോവുക അങ്ങനെ ഗുണ്ടാ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കുക ആരാധകരെ സന്തോഷിപ്പിക്കുക അങ്ങനെ ഹരമായി വളര്‍ന്നു.ഇവര്‍ ക്രിമിനലുകള്‍ ആയതല്ല ആക്കിയതാണ്. . .ഈ വെട്ടുകിളികൂട്ടം ഇപ്പോള്‍ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ എന്നാണ് , സൈബര്‍ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ളഗുരു ദക്ഷിണ അതയാള്‍ ആസ്വദിക്കുന്നുണ്ട്ഇതിലും കൂടുതല്‍ പറയാനുണ്ട്പറഞ്ഞതിലും ഏറെ. . . ചില വിശുദ്ധവിപ്ലവകാരികളെപ്പറ്റി,
Content Highlights: Former DYFI Leader Manu Thomas Targets P Jayarajan Over Arjun Ayanki's Challenge to Police