പ്രതികൂല കാലാവസ്ഥ; മുതലപ്പൊഴിയില്‍ സ്കൂബ സംഘം തിരച്ചില്‍ നിര്‍ത്തി

സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഷിജിന്റെ കുടുബവും അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ സ്‌കൂബ ടീം നടത്തുന്ന തിരച്ചില്‍ നിര്‍ത്തി. കടലില്‍ കാണാതായ ഷിജിനുവേണ്ടിയുള്ള തിരച്ചിലാണ് തത്കാലത്തേക്ക് നിര്‍ത്തിയത്. ഷിജിനെ കാണതായി ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് സ്‌കൂബ സംഘം എത്തി തിരച്ചില്‍ നടത്തിയത്. അതിനിടെ സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ അതൃപ്തി അറിയിച്ച് ഷിജിന്റെ കുടുംബവും രംഗത്ത് വന്നിരുന്നു.

നാലംഗ സ്‌കൂബാ സംഘമാണ് തെരച്ചിലിനായി ഇറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലത്ത് ഉള്‍പ്പെടെ തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചിരുന്നു. സ്‌കൂബ സംഘം എത്താതതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

മുങ്ങല്‍ വിദഗ്ധര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ഷിജിന്റെ ഭാര്യാ സഹോദരി നേരത്തെ പരാതിപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും രാവിലെ അഞ്ച് മണി മുതല്‍ സംയുക്തമായി തിരച്ചില്‍ നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ എത്തിയെങ്കിലും സ്‌കൂബാ ടീം അംഗങ്ങള്‍ എത്തിയില്ലെന്നാണ് സ്റ്റെഫി പറഞ്ഞത്. കോസ്റ്റല്‍ പൊലീസ് പലരേയും ബന്ധപ്പെട്ടിരുന്നുവെങ്കിലും ആരും ഇറങ്ങാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ തിരച്ചില്‍ വൈകുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആളുകള്‍ സ്വന്തം നിലയില്‍ തിരയുന്നുണ്ടെന്നും പ്രതിസന്ധി മറികടന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷിജിന്റെ ഭാര്യാ സഹോദരി പറഞ്ഞിരുന്നു.

Content Highlights: The scuba team's search for the missing fisherman at Muthalapozhi has been suspended due to adverse weather and difficult sea conditions.

To advertise here,contact us