കോഴിക്കോട്: പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശി ഷംസാദ് (39) ആണ് പിടിയിലായത്. ഇയാള്‍ നൂറിലധികം കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തി വന്നിരുന്ന പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം ഓഫീസിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയില്‍ സൂക്ഷിച്ച പതിനായിരം രൂപ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയെ പിടി കൂടുന്നതിലേക്കെത്തിച്ചത്. രണ്ട് മാസം മുമ്പാണ് ഷംസാദ് ജയിലില്‍ നിന്ന് മോചിതനായത്. അതിന് ശേഷം വിവിധ ജില്ലകളിലായി പതിനഞ്ചിലധികം സ്ഥലങ്ങളില്‍ പള്ളികളിലെ നേര്ച്ചപ്പെട്ടികളും, സ്കൂള്‍ ഓഫീസുകളും ഇയാള്‍ കവര്‍ച്ച നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് പ്രതിക്കെതിരെയുള്ളത്. വിശദമായ ചോദ്യം ചെയ്യലില്‍ പതിനഞ്ചിലധികം പുതിയ മോഷണക്കേസുകള്‍ക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു.
Content Highlights: Police have arrested Shamsad, a suspected serial burglar accused of targeting mosques and educational institutions across Kerala. The investigation into a theft at a madrasa office in Chaliyam led to his arrest, with police alleging his involvement in over 15 similar thefts since his release from prison two months ago.