തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. തെളിവ് ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടും എന്തുകൊണ്ട് അന്നത്തെ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടില്ലെന്നും ആഭ്യന്തര മന്ത്രി ചോദിച്ചു. അതില്‍ കഴമ്പില്ല എന്നുള്ളത് കൊണ്ടല്ലേ മുന്നോട്ട് പോകാഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'ഗോവിന്ദന് മാഷിന് മാത്രമേ ഇത് അറിയാതെ ഉള്ളൂ. പിണറായി വിജയന് പോലും ഇതില്‍ ഒന്നും പറഞ്ഞിട്ടില്ല. എം വി ഗോവിന്ദന് മാഷിന് മാത്രമേ ഇത് അറിയാതെ ഉള്ളൂ. തെരഞ്ഞെടുപ്പില്‍ തോറ്റത് മുതല്‍ ഗോവിന്ദന് മാഷിന് സംശയം കൂടുതല്‍ ആണ്', രമേശ് ചെന്നിത്തല പറഞ്ഞു. ഓഗസ്റ്റ് 15 മുതല്‍ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറുന്ന കര്‍മ പരിപാടി ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മൈ പൊലീസ് സ്റ്റേഷന് എന്ന പദ്ധതി കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജനാധിപത്യ പൊലീസ് എന്ന സങ്കല്പ്പത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ പൊലീസ് സ്റ്റേഷന് എന്ന വികാരം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് സ്റ്റേഷന് സൗഹൃദപരമാക്കുകയാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
'പൊലീസ് സ്റ്റേഷന് സൗഹൃദപരം ആക്കുകയാണ് ലക്ഷ്യം. ഓഗസ്റ്റ് 15 മുതല്‍ കേരളത്തിലെ പൊലീസില്‍ വരുത്തുന്ന വലിയ മാറ്റം ആവും ഇത്. സിഐ മാര്‍ക്കായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പൊലീസ് സ്റ്റേഷന് ചുമതല. സ്റ്റേഷന് ചുമതല എസ്ഐമാര്‍ക്ക് നല്‍കും. സിഐമാര്‍ക്ക് ഒന്നോ രണ്ടോ സ്റ്റേഷനുകളുടെ സൂപ്പര്‍വൈസിങ് ചുമതല നല്‍കും. മുല്ലപ്പെരിയാര്‍ പ്രാധാന്യം കണക്കിലെടുത്ത് ആ സ്റ്റേഷന് ചുമതല ഡിവൈഎസ്പിക്ക് ആയിരിക്കും. കേരളത്തിലെ 63 സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാര്‍ ആകാന്‍ പോകുന്നത് വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍', ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞു.
സ്റ്റേഷനില്‍ എത്തുന്നവരുടെ അന്തസും അഭിമാനവും മാനിച്ച് കൊണ്ടുള്ള സേവനമാണ് മൈ പൊലീസ് സ്റ്റേഷന്റെ പ്രത്യേകത. പൗരന്റെ സംതൃപ്തി ഉറപ്പാക്കുകയാണ് ലക്ഷ്യം. കസ്റ്റഡി മര്‍ദനം, കസ്റ്റഡി മരണം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ആരുടെ നേരെയും മൂന്നാംമുറ പ്രയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കസ്റ്റോഡിയല്‍ ക്രൈം ഇല്ലാതാക്കുകയാണ് പ്രധാനമെന്നും എസ്എച്ച്ഒമാരായി വരുന്ന എസ്ഐമാര്ക്കെല്ലാം പ്രത്യേക ഓറിയന്റേഷന്‍ ക്ലാസ്സ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും പ്രത്യേക ക്ലാസ്സ് നല്‍കും. സൂപ്പര്‍വൈസറി ഉദ്യാഗസ്ഥര്‍ സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ പഠിക്കും. ജനമൈത്രി പൊലീസ് നല്ല പ്രയോജനം ചെയ്തത് ആണ്. കഴിഞ്ഞ കുറച്ചുകാലമായി യാന്ത്രികമായ രീതിയില്‍ ചുരുങ്ങിപ്പോയി. ജനമൈത്രി പൊലീസിനെ ശക്തിപ്പെടുത്തും. ജനമൈത്രി പൊലീസിനെ ശക്തിപ്പെടുത്തും. പരാതിക്ക് പരിഹാരം ഇല്ലാത്ത സ്ഥിതി ഉണ്ട്. ഒരു മാസം എത്ര പരാതി കിട്ടി എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഓഫീസ് ഒക്ടോബര്‍ രണ്ട് മുതല്‍ ഹൈ ടെക് ആക്കുമെന്നും മൈ പൊലീസ് സ്റ്റേഷന് ചുമതല ക്രമസമാധാനചുമതലയുള്ള എ പി വിജയനായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരേ നിറം, ഒരേ രീതി കൊണ്ടുവരും. എല്ലാ പൊലീസ് സ്റ്റേഷനുകളും നവീകരിക്കും. പഴയ വാഹനങ്ങള്‍ മാറ്റും. ഏത് പാര്‍ട്ടി ഭരിച്ചാലും 90% പൊലീസ് ഉദ്യോഗസ്ഥരും നിഷ്പക്ഷമായി ജോലി ചെയ്യുന്നവര്‍ ആണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
പൊലീസ് സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കോടതിയില്‍ കിടക്കുന്ന കേസ് ആയതിനാല്‍ ഇവിടെ പറയുന്നില്ല. പൊലീസിന്റെ അംഗബലം കുറവാണ്. കുറച്ചുകൂടി അംഗത്വം ആവശ്യമാണ്. അതിനുള്ള ശ്രമം നടത്തും. ഗുണ്ടകളെ കൈകാര്യം ചെയ്യാന്‍ ശക്തമായ നടപടിയുമായാണ് പൊലീസ് മുന്നോട്ട് പോകുന്നത്. ധൈര്യമുണ്ടെങ്കില്‍ പിടിക്കൂ എന്ന് വെല്ലുവിളിക്കുന്നവര്‍ക്കുള്ള മറുപടി എന്തെന്ന് കണ്ടുനോക്കൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റത്തിലും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ സമയത്ത് ഒക്ടോബര്‍- നവംബര്‍ മാസത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ പേരില്‍ കേസ് ഇല്ലായിരുന്നു. എം ആര് അജിത് കുമാറിന്റെ പേരില്‍ ഒരു കേസ് നിലനിന്നതുകൊണ്ടാണ് സീനിയോറിറ്റി നല്‍കാതിരുന്നത്. തങ്ങള്‍ ആരെയും സഹായിച്ചിട്ടില്ലെന്നും ധൃതി കാണിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഴക്കെടുതിയിലും ആഭ്യന്തര വകുപ്പ് മന്ത്രി പ്രതികരിച്ചു. സര്‍ക്കാരിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മന്ത്രിമാര്‍ എല്ലാം പോയിട്ടുണ്ട്. കഴിഞ്ഞ മുഖ്യമന്ത്രി എത്ര സ്ഥലത്താണ് പോയത്. മന്ത്രിമാര്‍ ക്യാമ്പ് ചെയ്ത് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: Concerns have emerged over the transportation arrangements for rescuer Rajesh after his recovery, with criticism that the initial ambulance lacked freezer facilities. He was later shifted to a vehicle equipped with the required facilities before being taken to Thiruvananthapuram. Rajesh lost his life while saving another person during the rescue operation.