തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത വ്യവസായി എന്‍ഐടി ഗവേണിങ് ബോഡിയില്‍ എത്തിയത് കോണ്‍ഗ്രസ് എംഎല്‍എയുടെ ശുപാര്‍ശയിലെന്ന് റിപ്പോര്‍ട്ട്. പൊന്നാനി എംഎല്‍എ കെ പി നൗഷാദലി വ്യവസായ മന്ത്രിക്ക് നല്കിയ കത്ത് റിപ്പോര്‍ട്ടറിന് ലഭിച്ചു. ജൂലൈ 21 ന് നല്കിയ കത്തില്‍ ലഫീര്‍ മുഹമ്മദിനെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം, സംരംഭകത്വ മേഖലയില്‍ പ്രമുഖനാണ് ലഫീറെന്നാണ് ശുപാര്‍ശ കത്തിലുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാണെന്നും വിശദീകരിക്കുന്നു. ലഫീറിന് കേരളത്തോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് കുറേ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും എംഎല്‍എയുടെ ശുപാര്‍ശയിലുണ്ട്. നൗഷാദലിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് ലഫീറിനെ കോഴിക്കോട് എന്‍ഐടിയില്‍ സര്‍ക്കാര്‍ പ്രതിനിധി ആക്കിയത്.
അതേസമയം മണ്ഡലത്തില്‍ നിന്നുള്ള ആളെന്ന നിലയിലാണ് കത്ത് നല്‍കിയത് എന്നാണ് നൗഷാദലി എംഎല്‍എ നല്കുന്ന വിശദീകരണം. ലഫീര്‍ നേരിട്ട് വന്ന് ഇത്തരത്തില്‍ ഒരു ശുപാര്‍ശ കത്ത് ചോദിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കുഞ്ഞാലിക്കുട്ടിക്ക് ശുപാര്‍ശ കത്ത് നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും മണ്ഡലത്തിലുള്ള ആളെന്ന നിലയില്‍ ലഫീറിനെ അറിയാമെന്നും എംഎല്‍എ വ്യക്തമാക്കി. തനിക്ക് ഇതില്‍ വ്യക്തിപരമായ തല്പര്യമില്ലെന്നും ആങ്ങനെ താല്പര്യം ഉണ്ടെങ്കില്‍ താന്‍ കത്ത് നല്‍കേണ്ടത് മുഖ്യമന്ത്രിക്കല്ലേ എന്നും എംഎല്‍എ ചോദിക്കുന്നുണ്ട്.
കോഴിക്കോട് എന്‍ഐടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയെ അതാത് സര്‍ക്കാരുകള്‍ വരുമ്പോള്‍ നിയമിക്കുന്ന രീതി സാധാരണമാണ്. എന്നാല്‍ ലഫീര്‍ മുഹമ്മദ് വന്നതില്‍ കോഴിക്കോട് ജില്ലയിലെ ലീഗ് നേതൃത്വത്തിനും കോണ്‍ഗ്രസ് നേതൃത്വത്തിനും എതിര്‍പ്പ് ഉണ്ടായിരുന്നു. രാഷ്ട്രീയ നിയമനം ആകുമ്പോള്‍ അവര്‍ അറിയാതെ എങ്ങനെ നിയമനം നടന്നു എന്നതായിരുന്നു വിമര്‍ശനം. പിന്നാലെയാണ് ഇദ്ദേഹത്തിന്റെ നിയമനം നയന്നത് നൗഷാദലി എംഎല്‍എയുടെ ശുപാര്‍ശയില്‍ ആണെന്ന വിവരം പുറത്ത് വരുന്നത്. വിദേശത്ത് അടക്കം വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന ആള് എന്ന നിലയില്‍ ലഫീറിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കാണ് നൗഷാദ് അലി എംഎല്‍എ കത്ത് നല്‍കിയത്.
Content Highlights: A report claims businessman Lafir Muhammed's appointment as the Kerala government representative on the NIT Calicut Governing Body followed a recommendation by Congress MLA K.P. Noushad Ali. The recommendation letter reportedly highlighted Lafir's contributions to entrepreneurship and higher education. The development has drawn attention as Customs had earlier questioned him in connection with a gold smuggling-related investigation.