ഒളിവിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തി; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അർജുൻ ആയ്യങ്കിക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തത്

കൊച്ചി: അ‍ർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അർജുൻ ആയ്യങ്കിക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തത്. ഊന്നുകൽ CIയെ ഭീഷണിപ്പെടുത്തിയതിലാണ് നടപടി. നേരത്തെ കോതമംഗലം CI ഭീഷണിപ്പെടുത്തിയ കേസിൽ അർജുന്റെ മുൻകൂർ ജാമ്യ ഹർജി ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അ‍ർജുൻ ആയങ്കി വീണ്ടും ഭീഷണിയും വെല്ലുവിളിയും നടത്തിയത്.

Content Highlights: A fresh case has been registered against Arjun Ayanki for allegedly threatening police officials while remaining absconding during the investigation.

To advertise here,contact us