അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ MVD

ബൈക്കിന് പിന്നിലിരുന്ന വിദ്യാര്‍ത്ഥി പിറകിലേക്ക് തിരിഞ്ഞിരുന്ന് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്കിന് പിന്നിലിരുന്ന വിദ്യാര്‍ത്ഥി പിറകിലേക്ക് തിരിഞ്ഞിരുന്ന് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ബൈക്കിന് പിന്നാലെ യാത്ര ചെയ്ത മറ്റ് ബൈക്കുകളിലെ വിദ്യാര്‍ത്ഥികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി പരിശോധന നടത്തി. നിയമലംഘനം തെളിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ആയിരുന്നു.

Content Highlights: The Motor Vehicles Department has initiated steps to suspend the driving licences of CUSAT students accused of riding motorcycles in a dangerous manner. The action follows allegations of traffic rule violations and is part of road safety enforcement measures.

To advertise here,contact us