റാന്നിയിലെ വെള്ളപ്പൊക്കം; വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: കെ എന്‍ ബാലഗോപാല്‍

2018ന്റെ പാഠം മുന്നില്‍ നില്‍ക്കുമ്പോള്‍ അതിനനുസരിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ഗുരുതരമായ സാഹചര്യം ഒഴിവാക്കാമായിരുന്നെന്ന് ബാലഗോപാല്‍ വിശദീകരിച്ചു

പത്തനംതിട്ട: കനത്ത മഴയിൽ റാന്നിയിലെ വ്യാപാരികള്‍ക്ക് സംഭവിച്ചിരിക്കുന്നത് വലിയ നഷ്ടമെന്ന് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൃത്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞതായി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. റാന്നിയില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ച കടകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. വെള്ളം കയറിയ സ്ഥിതിക്ക് നേരത്തെ ഇറക്കിയ സ്റ്റോക്കുകള്‍ എല്ലാം നശിച്ച നിലയിലാണ്. വ്യാപാരികള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുക എന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

2018 ന്റെ പാഠം മുന്നില്‍ നില്‍ക്കുമ്പോള്‍ അതിനനുസരിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ഗുരുതരമായ സാഹചര്യം ഒഴിവാക്കാമായിരുന്നെന്ന് ബാലഗോപാല്‍ വിശദീകരിച്ചു. ഇപ്പോഴും മഴ കനക്കുന്നതിനാല്‍ വെള്ളപ്പൊക്കത്തിന്റെ സാഹചര്യമുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ ഇതില്‍ വേണ്ടവിധത്തില്‍ ഇടപെടണം. ഓണം അടക്കം മുന്നില്‍ കണ്ട് എടുത്ത സാധനങ്ങൾ വെള്ളം കയറി നശിച്ചിരിക്കുകയാണ്.

ഇനി മുന്നോട്ട് പോകാന്‍ കഴിയാത്ത നിലയിലാണ് വ്യാപാരികൾ നില്‍ക്കുന്നത്. പല കടകള്‍ക്കും ഇന്‍ഷുറൻസ് പോലുമില്ലെന്നും സര്‍ക്കാര്‍ സഹായം മാത്രമാണ് പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കം ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കമമെന്നും ജനങ്ങള്‍ അതിനോടൊപ്പം അണിനിരക്കാന്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Former Finance Minister KN Balagopal visited flood-affected shops in Ranni and said traders had suffered extensive losses after floodwaters damaged their stock. He noted that many traders claimed they did not receive adequate advance warnings and urged the government to provide fair compensation and strengthen precautionary measures.

To advertise here,contact us