കൊച്ചി: എസ്എഫ്ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചതില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ പരാതി നല്കി ഡിവൈഎഫ്ഐ. എസ്എഫ്ഐ നേതാക്കളായ അഡ്വ. മനീഷ രാധാകൃഷ്ണന്, അജിമില എന്നിവരുടെ വീഡിയോ 'എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപകര്‍' എന്ന തലക്കെട്ടോടെ പ്രചരിപ്പിച്ചെന്നാരോപിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ബിജെപി, കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ നുണയുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും മത്സരിച്ച് ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ആശയങ്ങളോ വസ്തുതകളോ ഇല്ലാതാകുമ്പോള്‍ വ്യക്തിഹത്യയും വ്യാജ പ്രചാരണവും സ്ത്രീകളെ അപമാനിക്കലും ഇക്കൂട്ടരുടെ പതിവ് രീതിയാണെന്ന് വി കെ സനോജ് പറഞ്ഞു.
ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികളെ ബലാല്‍സംഘം ചെയ്യുകയാണ് വേണ്ടത് എന്ന് പറഞ്ഞ സംഘ്പരിവാര്‍ വിഷജീവി ടിജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന്റെ പ്രതികാരമായിട്ടാണ് ശരികലയുടെ നേതൃത്വത്തില്‍ ഈ പെണ്‍കുട്ടികളുടെ നേരെ സൈബര്‍ അറ്റാക്ക് തുടങ്ങിയതെന്നും യാതൊരു ലജ്ജയുമില്ലാതെ കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ ഇത് ഏറ്റെടുത്തു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും സനോജ് വിമര്‍ശിച്ചു.
Content Highlights: DYFI has filed a complaint against 16 people, including VHP leader Sasikala, alleging that an SFI leaders' video was circulated with a misleading headline