എസ് ശ്രീജിത്ത് ഡിജിപിയാകും; ഉത്തരവ് ഉടന്‍

ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ചതിന് പിന്നാലെയാണ് ഈ നിയമനം

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറങ്ങും. ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ചതിന് പിന്നാലെയാണ് ഈ നിയമനം.

നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷന്‍ ലഭിക്കുക. അങ്ങനെയെങ്കില്‍ സുരേഷ് രാജ് പുരോഹിതാണ് ഈ സ്ഥാനത്തേക്ക് വരേണ്ടത്. എന്നാല്‍ അദ്ദേഹം നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണുള്ളത്. തൊട്ടുപിന്നില്‍ നില്‍ക്കുന്നത് എം ആര്‍ അജിത്കുമാറാണ്. പക്ഷേ ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസുമായി ബന്ധപ്പെട്ട് എം ആര്‍ അജിത്കുമാര്‍ സസ്‌പെന്‍ഷനിലാണ്. ഈ സാഹചര്യത്തില്‍ അടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എസ് ശ്രീജിത്തിന് നറുക്ക് വീഴുകയായിരുന്നു.

അതേസമയം യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായും നിയമിച്ചു. അജിത് കുമാര്‍ സസ്‌പെന്‍ഷനിലായതിന് പിന്നാലെയാണ് യോഗേഷ് ഗുപ്തയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. യോഗേഷ് ഗുപ്ത നേരത്തേയും ബെവ്‌കോ എംഡിയായി സേവനമനുഷ്ഠിച്ചിരുന്നു. ബല്‍റാം കുമാര്‍ ഉപാധ്യായയെ അഗ്‌നിരക്ഷാസേന മേധാവിയായും നിയമിക്കും.

Content Highlights: The Kerala government has decided to elevate ADGP S Sreejith to the post of Director General of Police (DGP)

To advertise here,contact us