കൊച്ചി കോറോ ഹെല്‍ത്ത് കമ്പനിയില്‍ കൂട്ടപിരിച്ചുവിടല്‍; ജീവനക്കാര്‍ പെരുവഴിയില്‍, ഇടപെട്ട് ഉമ തോമസ്

മൂന്ന് മാസത്തിനുള്ളില്‍ കോമ്പന്‍സേഷന്‍ നല്‍കാമെന്നാണ് കമ്പനിയുടെ വിശദീകരണം

കൊച്ചി: മുന്നറിയിപ്പ് ഇല്ലാതെ കൊച്ചിയില്‍ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതായി പരാതി. കോറോ ഹെല്‍ത്ത് എന്ന യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് തൊഴിലാളികളെ കാരണം അറിയിക്കാതെ പിരിച്ചുവിട്ടത്. ജീവനക്കാര്‍ രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് പിരിച്ചുവിട്ടെന്ന വിവരം അറിഞ്ഞത്. ഏകദേശം 800ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ശേഷം ഓഫീസ് അടയ്ക്കുകയും ചെയ്തു.

മൂന്ന് മാസത്തിനുള്ളില്‍ കോമ്പന്‍സേഷന്‍ നല്‍കാമെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ മുന്‍പ് പിരിച്ചുവിടല്‍ നേരിട്ടവര്‍ക്ക് പോലും തുക ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

ഉമ തോമസ് എംഎല്‍എ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉമാ തോമസ് കൊച്ചിയിലെ കമ്പനിയിലെത്തി ജീവനക്കാരുമായി സംസാരിച്ചു. ജീവനക്കാരെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ചതായി എംഎല്‍എ അറിയിച്ചു. ആറാം തീയതി കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. അതുവരെ തൽസ്ഥിതി തുടരാനാണ് തീരുമാനമായത്. തൊഴിൽമന്ത്രി വിഷയത്തിൽ ഇടപെട്ടെന്നും ആറാം തീയതി തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് ചർച്ച നടക്കുകയെന്നും ഉമ തോമസ് വ്യക്തമാക്കി.

Content Highlights: mass layoffs without prior notice by US-based company Coro Health kochi

To advertise here,contact us