കൊല്ലം: കൊല്ലത്ത് പീഡനക്കേസില്‍ പുരോഹിതന് അറസ്റ്റില്‍. ഫാദര്‍ ഡെന്നീസ് പ്രവീണാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 2022 മുതല്‍ 2024 വരെയുളള കാലയളവിലായിരുന്നു പീഡനം. ജില്ലയ്ക്ക് അകത്തും പുറത്തും കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്ന് യുവതി ആരോപിക്കുന്നു.
കുറ്റകൃത്യം നടന്ന സമയത്ത് ഫാ. ഡെന്നീസ് പ്രവീണ്‍ കൊല്ലം ചവറയ്ക്ക് അടുത്ത് പരിമണം കാര്‍മല്‍ ഭവന് ആശ്രമത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറി. പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചവറ പൊലീസ് തിരുവനന്തപുരത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
Content Highlights: Catholic priest has been arrested by the Kollam police after a young woman filed a complaint alleging that she was sexually assaulted under the guise of attending a retreat.