നീതിക്കാെപ്പം പതിനാറാം വര്‍ഷത്തിലേക്ക് കടന്ന് റിപ്പോര്‍ട്ടറിന്റെ വാര്‍ത്തായാത്ര. പ്രേക്ഷക പിന്തുണയോടെ ഒന്നാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ കുതിപ്പ് തുടരുകയാണ്. പ്രിയപ്പെട്ട പ്രേക്ഷകരാണ് റിപ്പോര്‍ട്ടറിന്റെ ഊര്‍ജം. നീതിക്കായുള്ള പോരാട്ടത്തില്‍ എന്നും റിപ്പോര്‍ട്ടര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഇതുവരെ പ്രേക്ഷകര്‍ തന്നെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി.
ഓരോരുത്തരും റിപ്പോര്‍ട്ടര്‍മാരാകുന്ന കാലത്ത് FIGHT FOR JUSTICE ലക്ഷ്യത്തോടെ 16 വര്‍ഷമായി റിപ്പോര്‍ട്ടര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. 2010ല്‍ എം വി നികേഷ് കുമാറിന്റെ സ്വപ്നമായി തുടങ്ങിയ റിപ്പോര്‍ട്ടര്‍ ഇന്ന് മലയാളിയുടെ പുതിയ വാര്‍ത്താശീലമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പുതിയ മുഖത്തോടെ റിപ്പോര്‍ട്ടർ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങളും അഭിമാനിക്കുന്നു.
സത്യത്തിനും നീതിക്കുമൊപ്പം എന്നും റിപ്പോര്‍ട്ടര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടര്‍ ടി വി ചെയര്മാന് റോജി അഗസ്റ്റിന് പ്രേക്ഷകര്‍ക്ക് നല്കുന്ന ഉറപ്പാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ പത്ത് പ്ലാറ്റ്ഫോമുകളാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ടിപ്പോര്ട്ടര് ടിവി, റിപ്പോര്‍ട്ടര്‍ ലൈവ്, റിപ്പോര്‍ട്ടര്‍ ബിസിനസ്, റിപ്പോര്‍ട്ടര്‍ ഫിലിംസ്, റിപ്പോര്‍ട്ടര്‍ ലൈഫ്, റിപ്പോര്‍ട്ടര്‍ സ്പോര്‍ട്സ്, റിപ്പോര്‍ട്ടര്‍ മിഡില്‍ഈസ്റ്റ്, റിപ്പോര്‍ട്ടര്‍ സ്റ്റോറീസ് ഉള്‍പ്പെടെ പ്രേക്ഷകരുടെ ഉള്ളറിഞ്ഞ് വ്യത്യസ്ത മേഖലയില്‍ ഏറ്റവും പുതിയ രീതീയിലാണ് റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ നിങ്ങളിലേക്ക് എത്തിയത്. ചെറിയ കാലയളവിനുള്ളിൽ റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ വന്‍ വിജമായി തുടരുകയാണെന്നും പ്രേക്ഷകര്‍ക്ക് നന്ദിയെന്നും വൈസ് ചെയര്മാന് ജോസ്കുട്ടി അഗസ്റ്റിന് പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ കാലത്ത് സത്യത്തിനൊപ്പം നിന്ന് മാധ്യമപ്രവര്‍ത്തനം ചെയ്യാന്‍ കഴിയുന്നതില്‍ അഭിമാനം ഉണ്ടെന്ന് എംഡിയും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന് പറഞ്ഞു. പ്രേക്ഷകരാണ് റിപ്പോര്‍ട്ടറിന്റെ സമ്പത്ത്. മാധ്യമപ്രവര്‍ത്തനം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്തും സത്യസന്ധമായി നീതിയ്ക്കൊപ്പം നിലനില്‍ക്കുമെന്നും പ്രേക്ഷകകരുത്ത് തുടർന്നും റിപ്പോർട്ടറിനൊപ്പം ഉണ്ടാകണമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
BE A REPORTER എന്ന ആശയം കൂടി ഈ പിറന്നാള്‍ ദിനം റിപ്പോര്‍ട്ടര്‍ പ്രക്ഷകരിലേക്ക് എത്തിക്കുകയാണ്. നിങ്ങള്‍ക്ക് ചുറ്റുമുള്ള വാര്‍ത്തകളും കാഴ്ചകളും റിപ്പോര്‍ട്ടറിലൂടെ ലോകത്തെ കാണിക്കാം. പ്രിയപ്പെട്ട പ്രേക്ഷകര്‍ ചെയ്യണ്ടത് ഇത്ര മാത്രമാണ്. റിപ്പോര്‍ട്ടറിന്റെ നമ്പറിലേക്കോ ഇ മെയിലിലേക്കോ ദൃശ്യങ്ങള്‍ സഹിതംവാര്ത്ത അയക്കുക. വാര്‍ത്തയുടെ പ്രാധാന്യം അനുസരിച്ച് നിങ്ങളെ ഞങ്ങള്‍ ബന്ധപ്പെടാം. നിങ്ങള്‍ക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാം. ബന്ധപ്പെട്ട അധികാരികളെ വിളിച്ച് അപ്പോള്‍ തന്നെ നമുക്ക് പ്രശ്നത്തിന് പരിഹാരവും കാണാം. പ്രശ്നങ്ങള്‍ മാത്രമല്ല, നിങ്ങളുടെ പ്രദേശത്തെ മനോഹരമായ ദൃശ്യമോ, കൗതുകമുള്ള കാഴ്ചയോ ലോകം അറിയേണ്ട ഒരു വ്യക്തിയോ ആവാം. എല്ലാം പങ്കുവയ്ക്കൂ. നമുക്ക് വാര്‍ത്താ യാത്രയില്‍ ഒരുമിച്ച് മുന്നോട്ട് പോകാം.
വാര്‍ത്തകള്‍ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പര്‍
9526246000
വാര്‍ത്തകള്‍ അറിയിക്കാനുള്ള ഇ മെയില്‍ ഐഡിbeareporter@reportertv.in
Content Highlights: Reporter TV Enters 16th Year A Journey Standing with Truth and Justice