ഡോക്ടര്‍മാര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഹരി വില്‍പ്പന; മുഖ്യവിതരണക്കാര്‍ പിടിയില്‍

ചേരാനെല്ലൂരില്‍ വീട് വാടകയ്ക്ക് എടുത്ത് സംഘം ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു

കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മുഖ്യവിതരണക്കാര്‍ കുടുങ്ങിയത്. അമല്‍ ജോര്‍ജ്, അഭിജിത് എന്നിവരെയാണ് ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്.

'പ്രീമിയം കസ്റ്റമേര്‍സി'നെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ചേരാനെല്ലൂരില്‍ വീട് വാടകയ്ക്ക് എടുത്ത് സംഘം ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു.

അമല്‍ ജോര്‍ജിനെ നേരത്തെ ലഹരിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ അന്ന് പിടിയിലായത്. അഭിജിത്തിന്റെ അക്കൗണ്ട് വഴിയാണ് സംഘം പണമിടപാട് നടത്തിയിരുന്നത്.

Content Highlights: Operation toofan police arrested key suppliers allegedly targeting doctors and film professionals

To advertise here,contact us