തിരുവനന്തപുരം: ധനബില്ലിലെ ചര്‍ച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സഭ വിട്ട് പുറത്തേയ്ക്ക് ഇറങ്ങി. നാടിന് ആപത്ത് വരുത്താന്‍ മദ്യ വ്യാപനത്തിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. അതീവ ഗൗരവമായി നാടിനെ ബാധിക്കുന്ന വിഷയമാണിത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷമായിരിക്കണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. യുഡിഎഫില്‍ ഇന്നേവരെ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തില്‍ ഒരു സര്‍ക്കാരും ഇന്നേവരെ ഇതുപോലുള്ള മദ്യം ഒഴുകുന്ന സാഹചര്യം വരുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്ത് കടുംപിടുത്തമാണ്. നടപ്പാക്കാന്‍ പോകുന്നു എന്ന് തരത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. നടപ്പാക്കണം എന്ന വാശിയാണ് മുഖ്യമന്ത്രിക്ക്. ഇത്ര വലിയ വാശിക്കും നിര്‍ബന്ധത്തിനും ഇടയാക്കിയത് എന്താണ്? അവിടെയാണ് അഴിമതിയുടെ പ്രശ്നം. തീര്‍ത്തും ദുരൂഹമായ സാഹചര്യമാണുള്ളത്. നിയമസഭയുടെ മുകളില്‍ എക്സിക്യൂട്ടീവിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വലിയ അഴിമതിക്ക് അവസരം ഒരുങ്ങുകയാണ്. തുടക്കത്തില്‍ തന്നെ വന്‍ അഴിമതിയുമായാണ് ആരംഭിക്കുന്നത്. ബില്‍ പാസാക്കി കഴിഞ്ഞാല്‍ നടപ്പാക്കുന്നതിന് തടസ്സമില്ല. ബക്കാര്‍ഡിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പഴത്തില്‍ നിന്നും പച്ചക്കറിയില്‍ നിന്നും ധാന്യത്തില്‍ നിന്നും വൈന്‍ ഉത്പാദിപ്പിക്കാന്‍ ആണ് നമ്മള് ശ്രമിച്ചത്. എന്തിനാണ് ഈ ഒളിച്ചു കടത്തല്‍?. അതിന് പിന്നില്‍ ആരുടെ താല്‍പ്പര്യമാണ്. പ്രതിപക്ഷം പ്രതിഷേധം തുടരുമെന്നും പിണറായി വിജയന് വ്യക്തമാക്കി.
ധനബില്ല് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് എഴുന്നേറ്റ സമയത്തുതന്നെ പ്രതിപക്ഷത്തുനിന്ന് കെ എന്‍ ബാലഗോപാല്‍ ക്രമപ്രശ്നം ഉന്നയിച്ചിരുന്നു. സബ്ജക്റ്റ് കമ്മിറ്റിക്ക് വിടാതെ ബില്‍ നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ ചര്‍ച്ചയ്ക്ക് ശേഷമേ നടപ്പിലാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതാണ്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ഫയൽ ധനകാര്യ വകുപ്പിന്റെ മുന്നിലുണ്ടായിരുന്നു. ധനകാര്യ വകുപ്പ് അനുമതി നല്‍കാതിരുന്നതാണ്. സഭയുടെ അവകാശങ്ങള്‍ ലംഘിച്ചാണ് ബില്‍ കൊണ്ടുവന്നത്. സ്പീക്കര്‍ അത് അനുവദിക്കരുത്. സര്‍ക്കാര്‍ വിലപേശല്‍ തന്ത്രം നടത്തുകയാണ്. പാസായാലും നടപ്പാക്കില്ല എന്ന് പറയുന്നത് അതിനുവേണ്ടിയാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
അതേസമയം ബാലഗോപാല്‍ ഉന്നയിക്കുന്ന പ്രശ്നം എന്താണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ബാലഗോപാല്‍ അവതരിപ്പിച്ച ഫിനാന്‍സ് ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് പോയിട്ടുണ്ടോയെന്നും വി ഡി സതീശന് ചോദിച്ചു. ക്രമപ്രശ്നം ഉന്നയിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. കാര്യോപദേശക സമിതിയില്‍ അവതരിപ്പിക്കുന്നതിന് പ്രതിപക്ഷം പോലും അതിര്ത്തിരുന്നില്ല. നടപടിക്രമങ്ങള്‍ പാലിച്ചാണ് അവതരണം. ബാലഗോപാല്‍ മുന്‍പ് കൊണ്ടുവന്ന ബില്ലില്‍ ഊ ബില്ലില്‍ ഉള്ളതുപോലെ തന്നെ വ്യവസ്ഥകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ സ്പീക്കര്‍ കെ എന്‍ ബാലഗോപാലിന്റെ ക്രമപ്രശ്നം തള്ളി.
തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ബില്‍ ഒളിച്ചുകടത്തല്‍ പോലെയുണ്ടെന്നായിരുന്നു പിണറായി വിജയന് പറഞ്ഞത്. വലിയ മദ്യ കമ്പനികള്‍ക്ക് ഇഷ്ടംപോലെ മദ്യം ഒഴുക്കാനുള്ള അവസരം ഉണ്ടാക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
Content Highlights- The Opposition boycotted the discussion on the Finance Bill in the Kerala Assembly. The Leader of the Opposition alleged that the bill creates opportunities for corruption and criticised the government's approach