ചേർത്തലയിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ അസ്വാഭാവികത

സംഭവത്തില്‍ ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊലപാതകമെന്ന നിഗമനത്തിലെത്തിയത്. ചേര്‍ത്തല വെളിയില്‍ വീട്ടില്‍ ജയരാജന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം കൊലപാതകം ആണെന്ന കണ്ടെത്തല്‍ ഉണ്ടായത്. സംഭവത്തില്‍ ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവ ദിവസം ജയരാജനും മകനും തമ്മില്‍ വീട്ടില്‍ വെച്ച് വഴക്ക് നടന്നതിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

Content Highlights: Police have confirmed that the death of a householder in Cherthala, Alappuzha, was a murder. An investigation is underway to identify the accused and determine the motive.

To advertise here,contact us