'അയോധ്യ സംഭാവനാതട്ടിപ്പ് സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം കാണിക്കുന്നു; പ്രതികരിക്കാന്‍ മോദി ബാധ്യസ്ഥൻ'

'പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്'

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്തവര്‍ അതിന്റെ മറവില്‍ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. സംഘപരിവാര്‍ സംഘടനകളുടെ ഉന്നതങ്ങളില്‍ ബന്ധമുള്ളവരാണ് ട്രസ്റ്റിമാര്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്കുള്‍പ്പെടെ കാര്‍മ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബാധ്യസ്ഥനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാന്‍ ട്രസ്റ്റിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സംഭവത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. യോഗി ഇടയ്ക്കിടയ്ക്ക് അയോധ്യയിലെത്തിയിരുന്നത് അവിടെ നടന്നുകൊണ്ടിരുന്ന കൊള്ളക്ക് മേല്‍നോട്ടം വഹിക്കാനായിന്നോ എന്ന് കഴിഞ്ഞ ദിവസം സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ യോഗി ആദിത്യനാഥ് ചോദിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നാണല്ലോ എസ്ഐടി കണ്ടെത്തല്‍, എന്നാല്‍ യോഗി ഇടയ്ക്കിടയ്ക്ക് അയോധ്യയിലെത്തിയിട്ടും ഇതൊന്നും എന്ത്കൊണ്ട് മുന്‍പ് തന്നെ കണ്ടെത്തിയില്ല എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Content Highlights: Pinarayi Vijayan Calls Ayodhya Ram Temple Donation Allegations 'Highly Serious'

To advertise here,contact us