ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുളള യാത്ര മുടങ്ങി. 2.50 നുളള വിമാനത്തില്‍ കോഴിക്കോട്ടേക്കാണ് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് കയറാനായില്ല. നിലവില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ തുടരുകയാണ് അദ്ദേഹം. വൈകുന്നേരത്തെ വിമാനത്തില്‍ കോഴിക്കോട്ടേക്ക് പുറപ്പെടും. കണ്ണൂരിലേക്കാണ് അദ്ദേഹം വിമാനം കയറുക.
സംഭവത്തില്‍ കേരളാ ഹൗസിന് വീഴ്ച സംഭവിച്ചുവെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര അലംഭാവം ഉണ്ടായി. പ്രോട്ടോകോള്‍ ഓഫീസര്‍ കൃത്യമായി വിവരങ്ങള്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. ഫ്ളൈറ്റ് പുറപ്പെടുന്നതിന് മുന്പുളള ഗേറ്റ് മാറിയ വിവരം ഉദ്യോഗസ്ഥന് പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാണ് സാധ്യത.
Content Highlights: Due to a major lapse by the Kerala House protocol wing in updating Indigo airlines, Opposition Leader Pinarayi Vijayan missed his flight to Kozhikode from Delhi airport. Action is likely against the responsible officials.