തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ അഴിമതി ആരോപണത്തില്‍ ഉറച്ച് സിപിഐഎം. വി ഡി സതീശന്റെ അഴിമതി വാഴ്ചയുടെ നഗ്നരൂപം പുറത്തുവന്നതായി മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് വിർശിച്ചു. 'വാചക കസര്‍ത്തു കൊണ്ടോ നുണകൊണ്ട് തുന്നിയ ചേലകൊണ്ടോ അഴിമതിയുടെ നാണം മറക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു. മദ്യ കുത്തകകള്‍ക്ക് തികുതിയിളവ് നല്കിയ തീരുമാനത്തോടെ മുഖ്യമന്ത്രി തുറന്നുകാട്ടപ്പെട്ടതായും എം ബി രാജേഷ് പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രിയോട് 15 ചോദ്യങ്ങളാണ് മുന്‍ എക്സൈസ് മന്ത്രി ചോദിച്ചിരിക്കുന്നത്.
ചട്ടം കൊണ്ടുവന്നതോ തികുതി നിശ്ചയിച്ചതോ അഴിമതി എന്നതാണ് ഒരു ചോദ്യം. ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതല്ലേ ദുരൂഹം എന്നതാണ് മറ്റൊരു ചോദ്യം. എം വി ഗോവിന്ദന് ചെയ്തതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. ബെക്കാടി കമ്പനിയുടെ അപേക്ഷ അതിവേഗത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചതിലും ദുരൂഹത ആക്ഷേപിക്കുന്നു. കൂടാതെ ഫയല്‍ 24 ദിവസത്തോളം കയ്യിലുണ്ടായിട്ടും നികുതി നിര്‍ദേശം വെക്കുമ്പോള്‍ കോണ്‍ഗ്രസ് യുഡിഎഫ് വേദികളില്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല എന്നും ചോദ്യമുണ്ട്. മദ്യ കുത്തകള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കലാണ് യുഡിഎഫ് ചെയ്യുന്നതെന്ന ആക്ഷേപവും സിപിഐഎം ശക്തമാക്കുന്നുണ്ട്.
ധനബില്ലില്‍ നികുതി നിശ്ചയിച്ചുകൊണ്ട് കുത്തകകള്‍ക്ക് വഴിയൊരുക്കാനാണ് വി ഡി സതീശന്റെ നീക്കമെന്നാണ് തോമസ് ഐസക് കുറ്റപ്പെടുത്തിയത്. ബെക്കാഡി കമ്പനിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. നികുതി നിശ്ചയിക്കാത്തത് കൊണ്ടാണ് ഇതുവരെയും ബക്കാര്‍ഡി കമ്പനിക്ക് കേരളത്തില്‍ വരാന്‍ കഴിയാഞ്ഞത്. ആ തടസമാണ് മുഖ്യമന്ത്രി എടുത്തു മാറ്റിയത്. എക്സൈസ് മന്ത്രി എം ലിജു മദ്യം വില്ക്കാന് പാടില്ലെന്ന് പറഞ്ഞാല്‍ നടക്കാന്‍ പോകുന്നില്ലെന്നും തോമസ് ഐസക്ക് റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പറഞ്ഞു.
അതേസമയം വിഷയത്തില്‍ യുഡിഎഫിലും എതിര്‍പ്പ് പുകയുകയാണ്. എന്നാല്‍ നികുതി നിര്‍ദേശം ഉപേക്ഷിക്കാതെ ഇത് ധനബില്ലില്‍ ഉള്പ്പെടുത്തിപ്പോകാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. ധനബില്ല് ഒന്നാം തീയതി നിയമസഭയില്‍ അവതരിപ്പിക്കും. അതിന് ശേഷം മാത്രമാകും യുഡിഎഫ് യോഗം ചേരുക എന്നാണ് റിപ്പോര്‍ട്ട്. കെപിസിസി രാഷിട്രീസകാര്യ സമിതിയില്കൂടി വിഷയം ചര്‍ച്ചചെയ്യണമെന്നാണ് കോണ്‍ഗ്രസില്‍ ഉയരുന്ന ആവശ്യം. തുറന്ന കത്തെഴുതിയ വി എം സുധീരനടക്കം ആരുടെ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്കാന് മുഖ്യമന്ത്രി തയ്യാറായിട്ടില്ല എന്നതിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. മദ്യ നയം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും നേതാക്കള്‍ക്ക് മറുപടി തൃപ്തികരമല്ല. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്ക്കുന്നതില് യുഡിഎഫ് തീരുമാനം എടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്.
എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം കേട്ട് സന്തുലിതമായ മദ്യനയം രൂപീകരിക്കുമെന്നായിരുന്നു എക്സൈസ് മന്ത്രി എം ലിജു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മദ്യനയം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ചുള്ള സന്തുലിതമായ മദ്യനയം ആയിരിക്കും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരിക. എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനം. വ്യക്തിപരമായി മദ്യത്തിനെതിരായ നിലപാടാണ് താന്‍ സ്വീകരിക്കുന്നത്. എന്നാല്‍ നയത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും എം ലിജു പറഞ്ഞിരുന്നു.
Content Highlights: Kerala Minister MB Rajesh has launched a sharp attack on Opposition Leader VD Satheesan, alleging that the issue of tax relief for low-alcohol beverages has exposed corruption. The remarks have intensified the political war of words between the ruling LDF and the opposition UDF, with both sides expected to defend their positions.