തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിവെച്ച റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിക്കാതെ പൊളിറ്റ് ബ്യൂറോ. നേതൃത്വത്തിന്റെ വീഴ്ച കൃത്യമായി പഠിച്ചിട്ടില്ലെന്നാണ് പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. ഇനിയും പഠിക്കണമെന്നും നേതൃത്വം നിര്‍ദേശം നല്കി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുളള സംസ്ഥാന കമ്മിറ്റിയുടെ തെറ്റ് തിരുത്തല്‍ രേഖയ്ക്ക് മാത്രം അംഗീകാരം നല്കി. മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ലമെന്ററി വ്യാമോഹമുണ്ടെന്നും ഇത് മറികടക്കാനുളള പരിപാടികളാണ് വേണ്ടതെന്നുമാണ് പിബി വിലയിരുത്തല്‍. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വന്ന ജനരോഷം എന്തുകൊണ്ടാണ് എന്ന് കൃത്യമായി ഇനിയും പഠിച്ചിട്ടില്ലെന്നും അത് ഇനിയും പഠിക്കണമെന്നും പിബി നിര്‍ദേശിച്ചു. അടുത്ത മാസത്തെ കേന്ദ്ര കമ്മിറ്റിയില്‍ വീണ്ടും ചര്‍ച്ച നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായി വിജയനെതിരെ പിബിയില്‍ വിമര്‍ശനമുയർന്നിരുന്നു. പിണറായിയുടെയും സര്‍ക്കാരിന്റെയും ശൈലിയില്‍ ആദ്യമേ തിരുത്തല്‍ വേണമായിരുന്നുവെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. കനത്ത തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയുടെ തലപ്പത്ത് തന്നെ തിരുത്തലുകള്‍ വേണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചത്. ഉദ്യോഗസ്ഥ മേധാവിത്വവും തിരിച്ചടിയായി.
തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും പിബി അംഗങ്ങള്‍ തുറന്നടിച്ചു. പ്രതിപക്ഷം എന്ന രീതിയില്‍ സര്‍ഗാത്മകമായി പ്രവര്‍ത്തിക്കാനും പൊളിറ്റ് ബ്യൂറോയില്‍ നിര്‍ദേശമുണ്ട്. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായി സിപിഐഎം തുടരണമോയെന്നുള്ള ചര്‍ച്ചയും യോഗത്തിലുണ്ടായി. എന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നേതാക്കള്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന് ആരോപിച്ചതില്‍ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
Content Highlights: The CPI(M) Polit Bureau has directed the Kerala State Committee to conduct a more detailed evaluation of the election setback, expressing dissatisfaction with the preliminary review report submitted by the state leadership.