ജെമ 2026; റിപ്പോര്‍ട്ടര്‍ Fire of Justice പ്രൊമോക്ക് രണ്ട് പുരസ്‌കാരങ്ങള്‍

നൂറോളം എര്‍ട്രികളോട് മത്സരിച്ചാണ് റിപ്പോര്‍ട്ടറിന്റെ ബ്രാന്റ് ഫിലിം ഈ അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കിയത്

കൊച്ചി: ടെലിവിഷന്‍ മേഖലയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ജെമ (GEMA) പുരസ്‌കാര തിളക്കത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി. ജെമ 2026 ലെ രണ്ട് സില്‍വര്‍ പുരസ്‌കാരങ്ങളാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചത്. റിപ്പോര്‍ട്ടറിന്റെ 'Fire of Justice' എന്ന പ്രൊമോക്കാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.

നൂറോളം എര്‍ട്രികളോട് മത്സരിച്ചാണ് റിപ്പോര്‍ട്ടറിന്റെ ബ്രാന്റ് ഫിലിം ഈ അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കിയത്. ടെലിവിഷന്‍ രംഗത്തെ ഓസ്‌കാര്‍ എന്നാണ് The Global Entertainment Marketing Academy of Arts and Science (GEMA) അറിയപ്പെടുന്നത്. മികച്ച ഇന്‍ ഹൗസ് പ്രമോഷണല്‍ കാറ്റഗറിയില്‍ റീജിയണല്‍ ആന്റ് നാഷണല്‍ വിഭാഗത്തിലാണ് പുരസ്‌കാരം.

Content Highlights: Reporter's Fire of Justice promo received two awards at GEMA 2026, marking a significant achievement for the channel. The recognition highlights the team's excellence in creative production, impactful storytelling, and innovative television promotion, reinforcing Reporter’s reputation for quality media content.

To advertise here,contact us