കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി

ഡിസിസിയുടെയും മന്ത്രിയുടെ എപിഎസിന്റെയും പേരില്‍ വ്യാജ സീലുണ്ടാക്കിയായിരുന്നു തട്ടിപ്പെന്നാണ് പരാതി

കണ്ണൂര്‍: ഡിസിസിയുടെയും മന്ത്രിയുടെ എപിഎസിന്റെയും പേരില്‍ വ്യാജ സീലുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് പരാതി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പണം തട്ടിയെന്നാണ് പരാതി. കക്കാട് മണ്ഡലം പ്രസിഡന്റ് ടി മുരളിക്കെതിരെയാണ് ആരോപണം.

കണ്ണൂര്‍ ഡിസിസിയുടെയും മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പി എസ് ചന്ദ്രന്‍ തില്ലങ്കേരിയുടെയും പേരിലാണ് വ്യാജ സീലുകളുണ്ടാക്കിയത്. വിശ്വാസം പിടിച്ച് പറ്റാന്‍ യൂണിഫോം ഉള്‍പ്പെടെ നല്‍കി. തട്ടിപ്പിനിരയായത് അഞ്ചുപേരാണെന്നും 10 ലക്ഷം രൂപയോളം മുരളി കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. മുരളിക്കെതിരെ ഡിസിസി പ്രസിഡന്റും ചന്ദ്രന്‍ തില്ലങ്കേരിയും പരാതി നല്‍കി.

Content Highlights: Fraud Alleged Using Fake Seals in the Name of DCC and Minister’s APS

To advertise here,contact us