തൃശൂര്‍: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തൃശൂര്‍ നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത്. കളപ്പുരയ്ക്കല്‍ മെജോയുടെ മകനാണ്. സംഭവസമയത്ത് അച്ഛനും മുത്തശ്ശിയും വീടിന് പുറകിലായിരുന്നു.
പനിയും ജലദോഷവും കാരണം ആവി പിടിക്കുകയായിരുന്നു എയ്ഞ്ചലോ. പാത്രത്തില്‍ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെ പാത്രം വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. കുട്ടനെല്ലൂർ സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് എയ്ഞ്ചലോ.
Content Highlights: A student lost his life in Thrissur after suffering severe injuries when boiling water fell on the body during steam inhalation