കണ്ണൂര്‍: വധശ്രമ കേസില്‍ ജയിലില്‍ കഴിയുന്ന വ്യക്തിയെ ഭാരവാഹിയാക്കി ഡിവൈഎഫ്ഐ. ടി സി വി നന്ദകുമാറിനെയാണ് പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ ആക്കിയത്. പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് നന്ദകുമാര്‍.
ബിജെപി പ്രവര്ത്തകന് സി കെ രാമചന്ദ്രനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും കൂടിയാണ് ഇയാള്‍. അതേസമയം സമ്മേളനത്തില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദിന്റെയും ടി സി വി നന്ദകുമാറിന്റെയും സന്ദേശം സമ്മേളനത്തില്‍ വായിച്ചു. നന്ദകുമാര്‍ കഴിഞ്ഞ തവണ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു.
Content Highlights: DYFI has come under criticism after appointing a person lodged in jail in an attempted murder case to a leadership position