കൊച്ചി: റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ റോഷിപാൽ രചിച്ച 'അവൾക്കൊപ്പം ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണ യാത്ര' എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എൻ എസ് മാധവൻ ആണ് പുസ്തകം പ്രകാശനം ചെയ്തത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ റോഷിപാൽ നടത്തിയ അന്വേഷണ യാത്രയുടെ അനുഭവമാണ് അവൾക്കൊപ്പം എന്ന പേരിൽ പുസ്തകമായി പുറത്തിറക്കിയത്. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എൻ എസ് മാധവൻ പ്രകാശനം ചെയ്തു. സമാനതകൾ ഇല്ലാത്ത കുറ്റകൃത്യമാണ് നടന്നതെന്നും സിനിമ മേഖലയിൽ ഇത് ആദ്യത്തെത് അല്ലെന്നും പല അതിജീവിതമാരും നിശബ്ദരാക്കപ്പെട്ടതിന്റെ ധൈര്യമാണ് വീണ്ടും അക്രമണം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പുസ്തകം പ്രകാശനം ചെയ്ത് എൻ എസ് മാധവൻ പറഞ്ഞു.
പുസ്തകത്തിന് ആശംസകൾ നേർന്ന് നടി ഭാവന ഓൺലൈനിൽ സംസാരിച്ചു. പോരാട്ടത്തിനൊപ്പം താൻ ആത്മാർത്ഥമായി നിന്നെന്നും, സത്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും പുസ്തകത്തിന്റെ രചയിതാവ് റോഷിപാൽ പറഞ്ഞു. ഭാഗ്യലക്ഷ്മി, ഫാ എമിൽ പുള്ളിക്കാട്ടിൽ, റിപ്പോട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിൻ, ഡി സി ബുക്സ് മേധാവി രവി ഡി സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: R Roshipal's book An Investigative Journey with Her was officially launched at a special event. The book highlights the experiences and investigative journey of a journalist, drawing attention from literary and media circles.