തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പനി ബാധിതര്‍ കൂടിയിട്ടും മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഷിഗെല്ല അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ കൂടുമ്പോള്‍ നിലത്തും, കിടക്കയില്‍ രണ്ട് പേര് വീതവുമാണ് രോഗികള്‍ ചികിത്സയ്ക്കായി കിടക്കുന്നത്. നേരത്തെ അധികാരത്തില്‍ വന്നതിന് പിന്നാലെ ആരും നിലത്ത് കിടക്കുന്ന സാഹചര്യമുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് പറഞ്ഞിരുന്നു.
'നമ്മള് ഒരുമിച്ച് നിന്നാലേ നേരെയാക്കാന്‍ പറ്റുകയുള്ളു. മെഡിക്കല്‍ കോളേജുകളില്‍ നിലത്ത് കിടക്കുന്ന രീതി ഇല്ലാതാക്കണം. ആശുപത്രികളൊക്കെ നേരെയാക്കിയാലേ രോഗികളുടെ എണ്ണം കുറയുകയുള്ളൂ. വെറുതെ സിസ്റ്റത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിസ്റ്റത്തെ നേരെയാക്കണം', എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
എന്നാല്‍ അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടിട്ടും പ്രാഥമികമായ സൗകര്യം പോലും ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വരാന്തയിലും സ്ട്രക്ചറിലും വരെ രോഗികള്‍ കിടന്ന് ചികിത്സ തേടേണ്ട സാഹചര്യമാണ് ഉള്ളത്. മാനസിക വെല്ലുവിളി ഉള്ളവരെ പോലും നിലത്താണ് കിടത്തുന്നത്. ഇത്തരം രോഗികളെ കിടക്കയില്‍ കെട്ടിയിട്ട് ചികിത്സേക്കേണ്ട സാഹചര്യമാണുണ്ടായത്.
അഞ്ച് വാര്‍ഡുകളിലായാണ് രോഗികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. പകരം സംവിധാനം ഉറപ്പാക്കുമെന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് കണക്കെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ അത്തരം സംവിധാനങ്ങളൊന്നും വകുപ്പ് സജ്ജമാക്കിയിട്ടില്ല.
Content Highlights: With fever cases increasing in Thiruvananthapuram district, allegations have emerged that the Medical College Hospital has not provided adequate facilities to manage the patient load