ലോകകപ്പ് മത്സര സമയത്ത് ലോഡ്‌ഷെഡിങ്: KSEB ഓഫീസിന് മുന്നില്‍ ഫുട്‌ബോള്‍ തട്ടി DYFI പ്രതിഷേധം

KSEB ഓഫീസിന് മുന്നില്‍ ഫുട്‌ബോള്‍ തട്ടി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കോഴിക്കോട്: ലോകകപ്പ് മത്സര സമയത്ത് ലോഡ് ഷെഡിങ് എര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് കല്ലാച്ചി KSEB ഓഫീസിന് മുന്നില്‍ ഫുട്‌ബോള്‍ തട്ടി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. DYFI നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

കണ്ണൂരില്‍ ശ്രീകണ്ഠാപുരം KSEB ഓഫീസിലേക്കും DYFI പ്രതിഷേധം നടത്തി. KSEB ഓഫീസില്‍ വിശറിയും മെഴുകുതിരിയും വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസിന് മൗനമെന്ന് കളിയാക്കിയായിരുന്നു പ്രതിഷേധം. ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ കെ.എസ്.ഇ.ബി ഓഫീസിലേക്കും ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചതായിരുന്നു.

ജൂണ്‍ 16ന് തുടങ്ങിയ വൈദ്യുതി നിയന്ത്രണം ഈ മാസം 30 വരെ തുടര്‍ന്നേക്കും. 15 മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങും. വൈദ്യുതി മന്ത്രി സണ്ണി ജോസഫും ചെയര്‍മാന്‍ ഡോ.എം.ജി രാജമാണിക്യവും പങ്കെടുത്ത യോഗം അനുമതി നല്‍കിയമായി KSEB അറിയിച്ചത്.

Content Highlight:In a symbolic protest against alleged load shedding during World Cup match timings, members of the DYFI staged a demonstration in front of the Kerala State Electricity Board (KSEB) office

To advertise here,contact us